Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറ്റുള്ളവരെ...

മറ്റുള്ളവരെ കുറ്റ​െപ്പടുത്തി രക്ഷപ്പെടലാണ്​ ബി.ജെ.പിയുടെ പതിവ്​ -ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി

text_fields
bookmark_border
bhupesh baghel
cancel

ന്യൂഡൽഹി: മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതാണ്​ ബി.ജെ.പിയുടെ പതിവെന്ന്​ ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗൽ. കേന്ദ്രസർക്കാറിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

'മറ്റുള്ളവരെ കുറ്റ​െപ്പടുത്തി തലയൂരലാണ്​ ബി.ജെ.പിയുടെ പതിവ്​. ഉദാഹരണമായി കേന്ദ്രമന്ത്രിസഭ വിപുലീകരണം നോക്കാം. വാക്​സിൻ, ലോക്​ഡൗൺ തുടങ്ങിയവ കൈകാര്യം ചെയ്​തിരുന്നത്​ പ്രധാനമ​ന്ത്രി നരേ​ന്ദ്രമോദി നേരിട്ടായിരുന്നു. വാക്​സിനേഷനിൽ ആക്ഷേപം നേരിട്ടപ്പോൾ മുൻ കേ​ന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനെ കുറ്റപ്പെടുത്തുകയും പുറത്താക്കുകയും ചെയ്​തു-ബാഗൽ പറഞ്ഞു.

ഞങ്ങൾ 87 ലക്ഷം പേർക്ക്​ വാക്​സിന്‍റെ ആദ്യ ഡോസ്​ നൽകി. മധ്യപ്രദേശി​ലും ഗുജറാത്തിലും വ്യാജ വാക്​സിൻ വിതരണമാണ്​. രാജ്യദ്രോഹികളെന്ന്​ വിളിക്കുന്നതിനാൽ ബി.ജെ.പി അംഗങ്ങൾക്ക്​ നേതാക്കൻമാരെ ചോദ്യം ചെയ്യാൻ കഴിയില്ല. അവരുടെ ഒമ്പത്​ എം.പിമാരിൽ ഒരാൾക്കുപോലും കേന്ദ്ര മന്ത്രിസഭയിൽ ഇടം നൽകിയില്ല -കോൺഗ്രസ്​ ഹൈക്കമാൻഡിനെ കാണാനായി ഡൽഹിയിലെത്തിയ അദ്ദേഹം പറഞ്ഞു.

ഛത്തീസ്​ഗഡിലെ മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലു​ം അദ്ദേഹം മറുപടി നൽകി. 'ഹൈക്കമാൻഡ്​ എന്നോട്​ സത്യപ്രതിജ്ഞ ​െചയ്യാൻ പറഞ്ഞു. ഞാൻ ചെയതു. ഇനി മറ്റാരെങ്കിലും മുഖ്യമന്ത്രിയാക​ണമെന്ന്​ അവർ നിർദേശിക്കുകയാണെങ്കിൽ അതും ചെയ്യും. ഇതൊരു സഖ്യസർക്കാരിന്‍റെ കരാറുകൾ മാ​ത്രമാണ്​' -ബാദൽ കൂട്ടിച്ചേർത്തു.

വരും വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിന്‍റെ ചുമതല വഹിക്കാൻ താൻ തയാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhupesh BaghelChhattisgarh Chief MinisterBJPCongress
News Summary - BJP has the habit of blaming others Bhupesh Baghel
Next Story