Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യദ്രോഹ കേസ്​:...

രാജ്യദ്രോഹ കേസ്​: ജനാധിപത്യത്തി‍​െൻറ അന്തസ്സ് ബി.ജെ.പി കീറിമുറിച്ചു -പ്രിയങ്ക

text_fields
bookmark_border
രാജ്യദ്രോഹ കേസ്​: ജനാധിപത്യത്തി‍​െൻറ അന്തസ്സ് ബി.ജെ.പി കീറിമുറിച്ചു -പ്രിയങ്ക
cancel

ഡൽഹി : മാധ്യമപ്രവർത്തകർക്കും പൊതു പ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹത്തിന്​ കേസെടുത്ത ബി.ജെ.പി സർക്കാർ നടപടി ജനാധിപത്യത്തി​‍െൻറ അന്തസ്സ്​ കെടുത്തുന്നതാണെന്ന്​ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധി. കേസുകളിലൂടെ പൊതുപ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ഭീക്ഷണിപ്പെടുത്തുന്ന പ്രവണത അപകടകരമാണ്​. ജനാധിപത്യത്തെ ബഹുമാനിക്കുക എന്നത് സർക്കാറി‍െൻറ പ്രത്യേക അവകാശമല്ല, ഉത്തരവാദിത്തമാണ്. ഭയത്തി‍െൻറ അന്തരീക്ഷം ജനാധിപത്യത്തിന് വിഷം പോലെയാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിൽ കർഷകറാലിയിൽ നടന്ന ആക്രമണത്തെ തുടർന്ന് ശശി തരൂർ എം.പിക്കും ആറു മാധ്യമപ്രവർത്തകർക്കും എതിര എഫ്.ഐ.ആർ ചുമത്തിയതിനെ പരാമർശിച്ചാണ്​ പ്രിയങ്കയുടെ ട്വീറ്റ്. തരൂരിനുപുറമെ മൃണാൾ പാണ്ഡെ, രാജ്ദീപ് സർദേശായി, വിനോദ് ജോസ്, സഫർ ആഘ, പരേഷ് നാഥ് എന്നിവർക്കെതിരെയാണ്​ ഗുരുഗ്രാം പൊലീസ് രാജ്യദ്രോഹത്തിന്​ കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiBJP
Next Story