ബി.ജെ.പിക്ക് ഹിന്ദുത്വ അജണ്ടയെന്ന് എൻ.സി.ഇ.ആർ.ടി
text_fieldsഭോപാൽ: എൻ.സി.ഇ.ആർ.ടിയുടെ പുതുക്കിയ പാഠപുസ്തകത്തിൽ ബി.ജെ.പിക്ക് അനുകൂലമായി തിരുത്തലുകൾ. മുമ്പ് പുസ്തകങ്ങളിൽ മാറ്റംവരുത്തി വിവാദത്തിലായ നാഷനൽ കൗൺസിൽ ഒാഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ഇത്തവണ ഭരണകക്ഷിക്ക് അലോസരമുണ്ടാക്കുന്ന ചരിത്ര വസ്തുതകൾ തമസ്കരിച്ചു.
12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ ‘സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയം’ പാഠത്തിൽ ‘ഹിന്ദുത്വ അജണ്ടയുള്ള’ രാഷ്ട്രീയ പാർട്ടിയെന്നാണ് ബി.ജെ.പിയെ വിശേഷിപ്പിച്ചത്. 1980ൽ ജനസംഘിനു പകരം വന്ന ബി.ജെ.പി ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നുവെന്നാണ് പുസ്തകത്തിലുള്ളത്.
12ാം ക്ലാസിലെ പഴയ പുസ്തകത്തിൽ ഗുജറാത്ത് വംശഹത്യയെ മുസ്ലിം വിരുദ്ധ കലാപമെന്നായിരുന്നു വിശേഷിപ്പിച്ചതെങ്കിൽ മാർച്ചിൽ പുതുക്കിയതിൽ ഗുജറാത്ത് കലാപം എന്നാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവ വികാസങ്ങൾ എന്ന അധ്യായത്തിലും മാറ്റം വരുത്തി. ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്, ഗ്രൂപ് വഴക്കാണ് ദൗർബല്യേത്തക്കാൾ അതിെൻറ ശക്തിയെന്ന് തെളിയിച്ചെന്ന് പുസ്തകത്തിലുണ്ട്.
എന്നാൽ, പുസ്തകം തിരുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി പറഞ്ഞു. മുൻ സർക്കാറിെൻറ കാലത്താണ് പുസ്തകം തിരുത്തിയതെന്നും ബി.ജെ.പിയെ ഹിന്ദുത്വ പാർട്ടിയെന്ന് വിശേഷിപ്പിച്ചത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.