തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുസ്ലിംകൾക്ക് ടിക്കറ്റ് നൽകില്ല, എന്നാൽ സർക്കാറിനെ താഴെയിറക്കാൻ ഉപയോഗിക്കും -അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി മുസ്ലിംകൾക്ക് ടിക്കറ്റ് നൽകില്ലെങ്കിലും സർക്കാറിനെ അട്ടിമറിക്കാൻ മുസ്ലിം നേതാവിനെ ഉപയോഗപ്പെടുത്തുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രി സചിൻ ൈപലറ്റ് ഉൾപ്പെടെ കോൺഗ്രസ് എം.എൽ.എമാർ ജൂലൈയിൽ സർക്കാറിനെതിരെ തിരിയാനുണ്ടായ കാരണം ബി.ജെ.പിയുടെ രാജ്യസഭ എം.പിയായ സഫർ ഇസ്ലാം നടത്തിയ കുതിരക്കച്ചവടത്തിന്‍റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ രണ്ടുവർഷത്തെ സർക്കാറിന്‍റെ നേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം.
ബിഹാറിലും ഉത്തർപ്രദേശിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു മുസ്ലിം സ്ഥാനാർഥിയെ പോലും മത്സരത്തിന് ഇറക്കിയില്ല. അതേസമയം ഒരു മുസ്ലിം നേതാവിനെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചു -അശോക് ഗെഹ്ലോട്ട് പറഞ്ഞു.
എന്നാൽ, സർക്കാറിനെ അട്ടിമറിക്കാൻ രാജ്യസഭ എം.പി നടത്തിയ ശ്രമങ്ങൾ എന്താണെന്ന് അശോക് ഗെഹ്ലോട്ട് വിശദീകരിച്ചില്ല. സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തിയ നാടകത്തിന് തെളിവ് കൈയിലുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധർമേന്ദ്ര പ്രധാൻ, ഗജേന്ദ്രസിങ് ശെഖാവത്ത് എന്നിവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടെന്നും അശോക് ഗെഹ്ലോട്ട് ആരോപിച്ചു.
ജൂലൈയിൽ സചിൻ ൈപലറ്റും 18 എം.എൽ.എമാരും അശോക് ഗെഹ്ലോട്ട് സർക്കാറിനെതിരെ തിരിഞ്ഞത് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
എന്നാൽ, സ്വന്തം പാർട്ടിയിലെ അണികളുമായുള്ള പ്രശ്നത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ബി.ജെ.പിയുടെ കുതിരക്കച്ചവടമാണ് രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന ഗെഹ്ലോട്ടിന്റെ ആരോപണം ബി.ജെ.പി നിഷേധിക്കുകയും ചെയ്തിരുന്നു.
എ.െഎ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കാൻ, പി.സി.സി പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദൊതാസ്ര, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ അശോക് ഗെഹ്ലോട്ടിനൊപ്പം വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.