Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ കാർഷിക...

വിവാദ കാർഷിക നിയമത്തിന്‍റെ പരസ്യത്തിൽ​ സിഖ്​ യുവാവിന്‍റെ ചിത്രം ഉപയോഗിച്ചത്​ സമ്മതമില്ലാതെ

text_fields
bookmark_border
വിവാദ കാർഷിക നിയമത്തിന്‍റെ പരസ്യത്തിൽ​ സിഖ്​ യുവാവിന്‍റെ ചിത്രം ഉപയോഗിച്ചത്​ സമ്മതമില്ലാതെ
cancel

ന്യൂഡൽഹി: വിവാദ കാർഷിക നിയമത്തിന്‍റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്‍റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്ന്​ സിഖ്​ യുവാവ്​. 35 കാരനായ ഹർപ്രീത്​ സിങ്ങാണ്​ തന്‍റെ ഫോ​ട്ടോ അനുമതിയില്ലാതെ കേന്ദ്ര സർക്കാർ ഉപയോഗിച്ചതായി പ്രതികരിച്ചത്​. കേന്ദ്ര കാർഷിക മന്ത്രാലയത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹർപ്രീത്​ സിങ്ങ്​ പറഞ്ഞു.

ഈ പരസ്യം ബി.ജെ.പിയുടെ പഞ്ചാബ്​ ഘടകം ഫേസ്​ബുക്കിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്​തിരുന്നു. പുതിയ നിയമത്തിലൂടെ കർഷകർക്ക്​ ഉയർന്ന വില നേരിട്ട്​ ഉറപ്പാക്കുമെന്നാണ്​ സ്​ഥാപിക്കുന്നത്​. സമൂഹമാധ്യമത്തിൽ വർഷങ്ങൾക്കു മുമ്പ്​ താൻ പോസ്റ്റ്​ ചെയ്​ത ഫോ​ട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന്​ ഹർപ്രീത്​ സിങ്​ പറഞ്ഞു.


സിനിമയിൽ ചെറിയ വേഷം ചെയ്​തിരുന്നിരുന്ന വ്യക്​തികൂടിയാണ്​ ഹർപ്രീത്. ''തന്‍റെ സുഹൃത്തുക്കൾ ഫോ​ട്ടോ അയച്ചു തന്നപ്പോഴാണ്​ ഇക്കാര്യം അറിയുന്നത്​. ബി.ജെ.പിയുടെ പോസ്റ്റർ ബോയ്​ എന്ന്​ പലരും എന്നെ കളിയാക്കി. എന്നാൽ, ഞാൻ പ്രതിഷേധിക്കുന്ന കർഷകരുടെ പോസ്റ്റർ ബോയ്​ ആണ്​. അ​വരോടൊപ്പമാണ്​ ഞാൻ''- ഹർപ്രീത്​ സിങ്​ പറഞ്ഞു. കാർഷിക നിമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകർ പോരാട്ടത്തിലാണ്​. സമരം ഒരുമാസത്തോട്​ അടുക്കു​േമ്പാഴും നിയമങ്ങൾ പിൻവലിക്കില്ലെന്നാണ്​ കേന്ദ്ര സർക്കാറിന്‍റെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerfarmer bill
Next Story