സഖ്യകക്ഷികൾ,ബി.ജെ.പിയുടെ ചൊൽപടിക്ക്
text_fieldsന്യൂഡൽഹി: ബിഹാറിൽ സഖ്യകക്ഷികൾ ഇനി ബി.ജെ.പിയുടെ ചൊൽപടിക്ക്. നിതീഷ്കുമാറിനെയും രാംവിലാസ് പാസ്വാനെയും ആശ്രയിച്ചു നിൽക്കേണ്ടി വന്നത് ഇനി പഴയ ചരിത്രം. ജനതാദൾ-യുവിെൻറയും ലോക്ജൻശക്തി പാർട്ടിയുടെയും ശക്തി ചോർത്തി ബിഹാറിലെ എൻ.ഡി.എ സഖ്യത്തെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ബി.ജെ.പി നടത്തിയെടുത്തത്.
മോദിയെ വെല്ലുവിളിച്ച കാലം മുതൽ നിതീഷിനെ ഒതുക്കാൻ തക്കം പാർത്തു കഴിഞ്ഞ ബി.ജെ.പിക്ക് എൽ.ജെ.പി യുവനേതാവ് ചിരാഗ് പാസ്വാനെ ചട്ടുകമായി കിട്ടി. എൻ.ഡി.എ വിട്ട് ഒറ്റക്ക് മത്സരിക്കാൻ എൽ.ജെ.പി യുവനേതാവ് ചിരാഗ് സ്വാൻ എടുത്തുചാടിയത് മുഖ്യമന്ത്രിക്കസേരയോളം വരുന്ന മോഹവുമാണ്. തെരഞ്ഞെടുപ്പിെൻറ വൈകിയ വേളയിൽ നിതീഷിെൻറ സമ്മർദം മൂലം ചിരാഗിനെ ബി.ജെ.പി തള്ളിപ്പറഞ്ഞെങ്കിലും പിന്നാമ്പുറ നീക്കം മറ്റൊന്നായിരുന്നു. ബി.ജെ.പിയെ പിന്തുണച്ചു കൊണ്ട്, ജെ.ഡി.യുവിെൻറ എല്ലാ സ്ഥാനാർഥികൾക്കുമെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്തുകയാണ് എൽ.ജെ.പി ചെയ്തത്. അതുവഴി നിതീഷിെൻറ നിരവധി സ്ഥാനാർഥികൾ തോറ്റു. എൽ.ജെ.പിയുടെ സ്ഥാനാർഥികൾക്ക് തിരിച്ചും പണി കിട്ടി. രണ്ടു സഖ്യകക്ഷികളും ഇങ്ങനെ ശോഷിച്ചതിനിടയിൽ, തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ മോദി നയിച്ചു; സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി മാറി. ഹിന്ദി ഹൃദയഭൂമിയിൽ വഴങ്ങാൻ മടിച്ചുനിന്ന സോഷ്യലിസ്റ്റ് മണ്ണിൽ മുൻനിര കക്ഷിയായി മാറിയ ബി.ജെ.പി ഇനി സംസ്ഥാനത്തെ എൻ.ഡി.എ രാഷ്ട്രീയത്തെ മുന്നിൽനിന്ന് നിയന്ത്രിക്കുേമ്പാൾ, വഴങ്ങി നിൽക്കാനേ സഖ്യകക്ഷികൾക്ക് കഴിയൂ.
മറ്റെല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി സഖ്യകക്ഷികളുടെ അനുഭവം ഇതായിരുന്നു. ശിവസേന, ശിരോമണി അകാലിദൾ എന്നിവ ഉദാഹരണം. ബി.ജെ.പിയുടെ വളർച്ചക്കിടയിൽ ദേശീയ തലത്തിലും എൻ.ഡി.എ സഖ്യം പേരിനു മാത്രമായി. കേന്ദ്രമന്ത്രിസഭയിൽ ആർ.പി.ഐ നേതാവ് രാംദാസ് അതാവലെയാണ് ഏക സഖ്യകക്ഷി പ്രതിനിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.