ലാലു പ്രസാദ് യാദവിനെ ബി.ജെ.പിക്ക് പേടിയാണെന്ന് റാബ്രി ദേവി
text_fieldsപട്ന: ബിഹാറിൽ ലാലു പ്രസാദ് യാദവിനെ ബി.ജെ.പി ഭയപ്പെടുന്നതായി ആർ.ജെ.ഡി നേതാവ് റാബ്രി ദേവി. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന്‍റെ പിന്നാലെയുള്ളതെന്നും മുൻ ബിഹാർ മുഖ്യമന്ത്രികൂടിയായ റാബ്രി ദേവി പറഞ്ഞു.
ജോലിക്കായി ഭൂമി കൈപ്പെറ്റിയെന്ന കേസിൽ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കും കോടതി സമൻസ് അയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പിയെ വിമർശിച്ച് റാബ്രി രംഗത്തെത്തിയത്.
'ഞങ്ങൾ എങ്ങോട്ടും ഓടി പോവില്ല. ഞങ്ങൾ ഈ ആരോപണം 30 വർഷമായി നേരിടുന്നുണ്ട്. ബിഹാറിൽ ബി.ജെ.പി ലാലു പ്രസാദ് യാദവിനെ ഭയപ്പെടുന്നു' -ആർ.ജെ.ഡി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. നീരവ് മോദിയെ കോടികളുമായി കടന്നുകളായാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചതായും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ജോലിക്കായി ഭൂമി കൈപ്പെറ്റിയെന്ന കേസിൽ ലാലുപ്രസാദ് യാദവും റാബ്രി ദേവിയും ഉൾപ്പെടെ 16 പേർക്ക് ഡൽഹി റോസ് അവന്യൂ കോടതി സമൻസ് അയച്ചത്. 2022 ഒക്ടോബർ ഏഴിനാണ് കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.