സുവർണ ഇന്ത്യയെ നശിപ്പിച്ച ബി.ജെ.പിയാണ് സുവര്‍ണ ബംഗാള്‍ വാഗ്ദാനം ചെയ്യുന്നത്- പരിഹാസവുമായി മമത
text_fieldsകൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പകരമായി മറ്റൊരു പാര്‍ട്ടി ഇല്ലെന്നും ഇനി ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുവര്‍ണ ഇന്ത്യയെ നശിപ്പിച്ച ശേഷമാണ് ബി.ജെ.പി സുവര്‍ണ ബംഗാള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതെന്നും മമത പരിഹസിച്ചു.
രാജ്യത്തിന്‍റെ മുക്കിലും മൂലയിലും തെരുവുയുദ്ധങ്ങളാണ് നടക്കുന്നത്. കർഷകർക്കോ തൊഴിലാളികൾക്കോ നീതി ലഭിക്കുന്നില്ല. അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെടുന്നു. മാധ്യമപ്രവർത്തകർ മർദ്ദിക്കപ്പെടുന്നു. ബി.ജെ.പി രാജ്യത്തെ വിറ്റുതുലച്ചെന്നും മമത പറഞ്ഞു.
ബംഗാളിൽ ജയിക്കണമെന്ന് ചിന്തിക്കുന്നതിന് മുൻപ് സ്വയം കണ്ണാടിയിൽ നോക്കുകയാണ് ബി.ജെ.പി ചെയ്യേണ്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.
ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.