ബംഗാളിൽ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം: ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബംഗാൾ കലാപത്തിനിടെ വ്യാജ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാവ് അറസ്റ്റിൽ. പാർട്ടിയുടെ ഐ.ടി സെൽ സെക്രട്ടറി കൂടിയായ തരുൺ സെൻഗുപ്തയാണ് അറസ്റ്റിലായത്. ബംഗാളിൽ വ്യാജ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചതിന് നടപടി നേരിടുന്ന നാലാമത്തെ ബി.ജെ.പി നേതാവാണ് തരുൺ സെൻഗുപ്ത. മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാമുദായിക കലാപം ഉണ്ടാക്കുന്നതിനായി ബി.ജെ.പി നേതാക്കൾ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നോര്‍ത്ത് 24 പര്‍ഗാനയിലെ ബസിര്‍ ഹട്ടില്‍ മുസ്‌ലിംകള്‍ ഹിന്ദു സ്ത്രീയെ അധിക്ഷേപിക്കുന്നു എന്ന തല വാചകത്തോടെ ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഭോജ്പുരി സിനിമയില്‍ നിന്നുള്ള രംഗമാണിതെന്ന് പശ്ചമി ബംഗാള്‍ പോലീസ് വ്യക്തമാക്കുകയും ചിത്രം പ്രചരിച്ചവരെ പിടികൂടുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാളിലെ ബസിർഹതിലെതെന്ന പേരിൽ ഗുജറാത്ത് കലാപത്തിന്‍റെ ഫോട്ടോ പ്രചരിപ്പിച്ചതിന് ബി.ജെ.പി ദേശീയ വകതാവ് നൂപുര്‍ ശർമയെ പാർട്ടി ശകാരിച്ചിരുന്നു.
ഒരു വിദ്യാർഥി നടത്തിയ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയയിൽ സംഘർഷമുണ്ടായത്. ഒരു മതത്തിെൻറ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് 11ാം ക്ലാസ് വിദ്യാർഥി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.