സംയുക്ത പാർട്ടി യോഗ വേദിയിൽ ഏറ്റുമുട്ടി ബി.ജെ.പി - ജെ.ഡി (എസ്) പ്രവർത്തകർ
text_fieldsബെംഗളൂരു: കർണാടകയിലെ തുംകുരുവിൽ തിങ്കളാഴ്ച നടന്ന സംയുക്ത പാർട്ടി സമ്മേളനത്തിനിടെ ഏറ്റുമുട്ടി ബി.ജെ.പി-ജെ.ഡി.എസ് പ്രവർത്തകർ. സഖ്യ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ വി. സോമണ്ണയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഇരു വിഭാഗവും വേദിയിൽ ഏറ്റുമുട്ടിയത്.
യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് കാരണം കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെ.ഡി(എസ്) എം.എൽ.എ എം.ടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. ബി.ജെ.പിയിൽ ചേരുന്നതിന് മുൻപ് ജെ.ഡി.എസ്സിൽ പ്രവർത്തിച്ചിരുന്ന വിശ്വനാഥ്, എം.എൽ.എ എം.ടി. കൃഷ്ണപ്പയുടെ വാക്കുകളിൽ രോഷാകുലനാവുകയും സംസാരിക്കാനായി മുന്നോട്ട് വരികയും ചെയ്തു. എന്നാൽ, സോമണ്ണ അദ്ദേഹത്തെ പിടിച്ചുമാറ്റുകയായിരുന്നു.
പ്രശ്നം പിന്നീട് പരിഹരിച്ചെങ്കിലും ബി.ജെ.പിയും ജെ.ഡി.എസ്സും തമ്മിലുള്ള ഭിന്നതകൾ ഇതിലൂടെ വ്യക്തമാകുന്നുണ്ട്. 28 സീറ്റുകളുള്ള കർണാടകയിൽ സീറ്റുകളുടെ ധാരണ പ്രകാരം ഹാസൻ, മാണ്ഡ്യ, കോലാർ എന്നീ മൂന്നിടങ്ങളിൽ ജെ.ഡി.എസ്സും ബാക്കി 25 സീറ്റുകളിൽ ബി.ജെ.പിയും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.