സൗജന്യ വൈദ്യുതി; കെജ്രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ബി.ജെ.പി കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്നതിനെച്ചൊല്ലി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിൽ പോർമുഖം തുറക്കുന്നു. കർഷകർക്കും അഭിഭാഷകർക്കും നൽകുന്ന സൗജന്യ വൈദ്യുതി അവസാനിപ്പിക്കാൻ ബി.ജെ.പിയും ലഫ്റ്റനന്റ് ഗവർണറും ഗൂഢാലോചന നടത്തുകയാണെന്ന ഊർജ മന്ത്രി അതിഷി മർലേനയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നിൽ ബി.ജെ.പി കിസാൻ മോർച്ച പ്രവർത്തകർ ഉപരോധം നടത്തി.
സൗജന്യ വൈദ്യുതി ലഭിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകളാണ് തനിക്ക് ലഭിച്ചതെന്നും അതിനാൽ തനിക്ക് കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നും പറയുന്ന കർഷകന്റെ ദൃശ്യങ്ങൾ ഇതിനിടെ പ്രചരിപ്പിക്കുകയും ചെയ്തു. കാലവർഷക്കെടുതിയിൽ നശിച്ച വിളകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി കർഷക വിഭാഗം ആവശ്യപ്പെട്ടു. ഡൽഹിയിലുടനീളമുള്ള 200 ഗ്രാമങ്ങളിലെ കർഷകരുടെ വിളകൾ നശിച്ചതായാണ് റിപ്പോർട്ട്. ഏക്കറിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി കിസാൻ മോർച്ച കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.