2019ൽ പട്ന സാഹിബിൽനിന്നുതന്നെ മത്സരിക്കുമെന്ന് ശത്രുഘ്നൻ സിൻഹ
text_fieldsപട്ന: സാഹചര്യങ്ങൾ എന്തു തന്നെയായാലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ന സാഹിബിൽനിന്നുതന്നെ മത്സരിക്കുമെന്ന് ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. താൻ നേരത്തേ മത്സരിച്ച മണ്ഡലം വീണ്ടും തന്നെ എം.പിയാക്കുമെന്നും സിൻഹ പറഞ്ഞു. ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിെൻറ മകൻ തേജ് പ്രതാപിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ പട്നയിലെത്തിയ സിൻഹ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര േമാദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്കുമെതിരെ പ്രസ്താവനകളിറക്കി പാർട്ടിയിലെ വിമത സ്വരമായ സിൻഹ തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്. രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിക്കുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രാഹുൽ ഏറെ പക്വമതിയായിട്ടുണ്ടെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചിരുന്നു.
ലാലുപ്രസാദ് യാദവിനെ സന്ദർശിച്ചതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന ചോദ്യത്തിന്, ഞങ്ങൾ കുടുംബ സുഹൃത്തുക്കളാണെന്നും വിവാഹ പരിപാടികളിൽ പെങ്കടുക്കുന്നത് ഞങ്ങളുടെ പാരമ്പര്യമാണെന്നും സിൻഹ പറഞ്ഞു. നേരത്തേ, കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയവെ ലാലുവിനെ സിൻഹ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.