സ്ത്രീകൾ പണം വാങ്ങിയാണ് പുരുഷന്മാർക്കെതിരെ ആരോപണം ഉന്നയിക്കുന്നത്- ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: #MeToo ക്യാമ്പയിൻ ഒരു തെറ്റായ സന്ദേശമാണെന്നും സ്ത്രീകൾ രണ്ടു മുതൽ നാലു ലക്ഷത്തോളം വാങ്ങിയാണ് പുരുഷന്മാർക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി എം.പി ഉദിത് രാജ്.
സ്ത്രീകൾ പണം വാങ്ങിയ ശേഷം ആരോപണം ഉന്നയിക്കുന്നു. അത് കഴിഞ്ഞാൽ മറ്റൊരാൾക്കെതിരെ. ഇത് പുരുഷ സ്വഭാവമാണെന്ന് ഞാൻ അംഗീകരിക്കുന്നു. എന്നാൽ സ്ത്രീകൾ പൂർണതയുള്ളവരാണോ? ഇത് ദുരുപയോഗം ചെയ്യാനാകില്ലേ? ഒരു മനുഷ്യൻറെ ജീവിതം ഇത് മൂലം നശിപ്പിക്കപ്പെടുന്നു.- ഉദിത് രാജ് വാർത്താ ഏജൻസിയായ എ.എൻ ഐയോട് പറഞ്ഞു.
#MeToo കാമ്പെയ്ൻ ആവശ്യമാണ്. എന്നാൽ 10 വർഷത്തിനു ശേഷം ലൈംഗിക പീഡനം ആരോപിക്കുന്നതിൻെറ അർത്ഥമെന്താണ്?വർഷങ്ങൾക്കുശേഷം സംഭവങ്ങളുടെ വസ്തുതകൾ എങ്ങനെ പരിശോധിക്കാനാകും? കുറ്റാരോപിത സ്ഥാനത്തുള്ള വ്യക്തിയുടെ പ്രതിച്ഛായ തകർക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്- ഹിന്ദിയിലുള്ള ട്വീറ്റിൽ ഉദിത് രാജ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.