പശ്ചിമ ബംഗാൾ ഭീകരരുടെ സുരക്ഷിത താവളമായെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ; മറുപടിയുമായി മമത ബാനർജി
text_fieldsകൊൽക്കത്ത: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളെ കൊൽക്കത്തയിൽനിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. മമത ബാനർജിയുടെ കീഴിൽ പശ്ചിമ ബംഗാൾ ഭീകരരുടെ 'സുരക്ഷിത താവളമായി' മാറിയെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു അമിത് മാളവ്യയുടെ ആരോപണം.
അതേസമയം, അമിത് മാളവ്യയുടെ ആരോപണത്തിനെതിരെ മമത ആഞ്ഞടിച്ചു. പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം രണ്ട് മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കാനായി. എന്നാൽ, ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ എന്താണെന്ന് മമത ചോദിച്ചു. ബി.ജെ.പി സംസ്ഥാനത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കൂച്ച് ബെഹാറിലെ ദിൻഹതയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ആരോപണങ്ങൾ തള്ളി പശ്ചിമ ബംഗാൾ പൊലീസും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.