പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പി കോവിഡ് ചികിൽസയിലിരിക്കെ അന്തരിച്ചു
text_fieldsന്യൂഡൽഹി: ബി.ജെ.പി രാജ്യസഭ എം.പി അശോക് ഗസ്തി അന്തരിച്ചു. കോവിഡ് ചികിൽസയിലിരിക്കെ ബംഗളൂരുവിലാണ് അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ജൂലൈ 22നാണ് ഗസ്തി രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബർ രണ്ടിനാണ് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസമായി കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കർണാടകയിലെ പിന്നാക്ക കമീഷൻ ചെയർമാനായി 2012ൽ പ്രവർത്തിച്ചിട്ടുണ്ട്. റായിച്ചുർ ജില്ലയിൽ നിന്നാണ് ഗസ്തി ബി.ജെ.പി നേതാവായി വളർന്ന് വന്നത്. ആർ.എസ്.എസിലൂടെ രാഷ്ട്രീയത്തിലെത്തിയ ഗസ്തി എ.ബി.വി.പിയിലും യുവമോർച്ചയിലും പ്രവർത്തിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.