ലോഡ്ജിൽ യുവതിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsവാരാണസി: ലോഡ്ജിൽ യുവതിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവ് കനയ്യ ലാൽ മിശ്ര അറസ്റ്റിൽ. ജോലി നൽകാമെന്ന വാഗ്ദാനം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥയുമായുള്ള കൂടിക്കാഴ്ചക്കെന്ന മട്ടിൽ വിളിച്ചുവരുത്തി േലാഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. നിരവധി മാസങ്ങളായി മിശ്രയുമായി ഫോണിൽ ആശയവിനിമയം നടത്തിയിരുന്നുവെന്നും ഇയാൾ പാർട്ടിയുടെ ഭദോഹി ജില്ല പ്രസിഡൻറ് ആയിരുന്നുവെന്നും ഇവർ പറഞ്ഞു.
മുറിയിൽ പ്രവേശിച്ച ഉടൻ 50കാരനായ ഇയാൾ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നും പ്രതിരോധിക്കാൻ ശ്രമിക്കുകയും ഒച്ചവെക്കുകയും ചെയ്തതിനൊടുവിൽ മറ്റു മുറികളിൽ ഉണ്ടായിരുന്നവരുടെ ശ്രദ്ധയിൽപെടുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് സിഗ്ര പൊലീസ് സ്ഥലത്തെത്തുകയും മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗക്കേസിൽ ബി.ജെ.പിയുടെ യു.പിയിലെ തന്നെ മറ്റൊരു നേതാവായ കുൽദീപ് സിങ് സെൻഗാറിനെ സി.ബി.െഎ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി നേതാവും ഇത്തരമൊരു കേസിൽ പിടിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.