Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ധരാമയ്യ...

സിദ്ധരാമയ്യ ഹിന്ദുവിരുദ്ധൻ, കോൺഗ്രസ്​ നേതാക്കൾ മുസ്​ലിം പള്ളികളെക്കുറിച്ച്​ മാത്രമേ സംസാരിക്കൂ -ബി.ജെ.പി

text_fields
bookmark_border
സിദ്ധരാമയ്യ ഹിന്ദുവിരുദ്ധൻ, കോൺഗ്രസ്​ നേതാക്കൾ മുസ്​ലിം പള്ളികളെക്കുറിച്ച്​ മാത്രമേ സംസാരിക്കൂ -ബി.ജെ.പി
cancel

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവിരുദ്ധൻ ആണെന്ന്​ ബി.ജെ.പി ​േദശീയ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ള നേതാവുമായ അരുൺ സിങ്​. മെസൂരു ജില്ലയി​െല നഞ്ചൻഗുഢ്​ താലൂക്കിൽ ക്ഷേത്രം പൊളിച്ചതിനെതിരെ സിദ്ധരാമയ്യ രംഗത്തുവന്നതാണ്​ ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്​. മൈസൂരുവിലെ 800 വർഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടർന്ന് കർണാടകയിലെ ബി.ജെ.പി സർക്കാർ പൊളിക്കുകയായിരുന്നു.

സിദ്ധരാമയ്യയെ ഹിന്ദു വിരുദ്ധൻ എന്നാണ്​ അരുൺ സിങ്​ വിശേഷിപ്പിച്ചത്​. കോൺഗ്രസ്​ നേതാക്കൾ മുസ്​ലിം പള്ളിയെക്കുറിച്ച്​ മാത്രമേ സംസാരിക്കൂ. ക്ഷേത്രത്തിന്‍റെ പേരിൽ സിദ്ധരാമയ്യ കാണിക്കുന്ന സങ്കടം വിലപ്പോവില്ല. അമ്പലം പൊളിച്ചിടത്ത്​ പുതിയ മനോഹരമായ അമ്പലം പണിയും. ബി.ജെ.പിക്ക്​ ദൈവങ്ങളോട്​ പ്രത്യേക സ്​നേഹമുണ്ട്​. അയോധ്യയിൽ അമ്പലം പണിഞ്ഞത്​ അതിന്​ തെളിവാണ്​ -അരുൺ സിങ്​ പറഞ്ഞു.

ക്ഷേത്രം പൊളിച്ചതിനെതിരെ ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെ്​ ക്ഷേത്രം പൊളിച്ചതെന്ന്​ ഹിന്ദുമഹാസഭ നേതാവ്​ ധർമേന്ദ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siddaramaiahbjp
News Summary - BJP leader Arun Singh calls Siddaramaiah ‘anti-Hindu’
Next Story