മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു
text_fieldsഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിനെയും മകനെയും ആക്രമിച്ച് സ്വർണവും പണവും കവർന്നു. ബർവാനി ഏരിയയിലെ യ ൂനിറ്റ് വൈസ് പ്രസിഡൻറ് ജിതേന്ദ്ര സോണിയും മകന്‍ രവേന്ദ്രയും രണ്ടു ബന്ധുക്കളുമാണ് ആക്രമണത്തിന് ഇരയായത്. പ രിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വർണ വ്യാപാരിയായ ജിതേന്ദ്ര ചാര്‍വിയിലെ ഗ്രാമച്ചന്തയില്‍നിന്ന് വാഹനത്തില്‍ മടങ്ങുന്നതിനിടെയാണ് അക്രമിസംഘം ഇവരെ ആക്രമിച്ചത്. ആറുപേരോളം അടങ്ങുന്ന അക്രമിസംഘം ഇവരില്‍നിന്ന് അമ്പതിനായിരം രൂപ, മുപ്പതു കിലോ വെള്ളി, സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍ എന്നിവ കവരുകയും ചെയ്തു.
ജിതേന്ദ്രയെയും ബന്ധുക്കളെയും മർദിച്ച് പരിക്കേൽപ്പിച്ച ശേഷം കാറിെൻറ താക്കോലുമെടുത്ത് അക്രമി സംഘം രക്ഷപ്പെട്ടുകയായിരുന്നു. പരിക്കേറ്റ ജിതേന്ദ്രയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നും പൊലീസ് അറിയിച്ചു.
ബര്‍വാനി ജില്ലയിലെ പ്രാദേശിക ബി.ജെ.പി നേതാവായ മനോജ് താക്കറെയെ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജിതേന്ദ്രക്കു നേരെയും ആക്രമണമണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.