Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവ്...

ബി.ജെ.പി നേതാവ് ബിപ്ലബ് കുമാർ ദേബിന്റെ കാർ അപകടത്തിൽപ്പെട്ടു

text_fields
bookmark_border
ബി.ജെ.പി നേതാവ് ബിപ്ലബ് കുമാർ ദേബിന്റെ കാർ അപകടത്തിൽപ്പെട്ടു
cancel

പാനിപ്പത്ത് (ഹരിയാന): ത്രിപുര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ ബിപ്ലബ് കുമാർ ദേബിന്റെ കാർ അപകടത്തിൽപ്പെട്ടു. ഡൽഹിയിൽനിന്ന് ചണ്ഡിഗഢിലേക്ക് പോകുന്നതിനിടെ ഹരിയാന പാനിപ്പത്തിലെ ജി.ടി റോഡിലായിരുന്നു അപകടം.

ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയ മറ്റൊരു വാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. ബിപ്ലബിന്റെ കാറിന്റെ വലതു ചക്രത്തിന്റെ ഭാ​ഗത്തും ഡ്രൈവിങ് സീറ്റ് ഡോറിനും കേടുപാടുണ്ടായി. ബിപ്ലബ് ദേവ് നിസാര പരിക്കോടെ രക്ഷപ്പെട്ടു. നിലവിൽ ബി.ജെ.പിയിൽ ഹരിയാന സംസ്ഥാനത്തിന്റെ ചുമതല ബിപ്ലബ് ദേബിനാണ്. ബി.ജെ.പിയിലെ തർക്കത്തെ തുടർന്ന് 2022 മേയ് 14നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leadertripuraBiplab Kumar Deb
News Summary - BJP leader Biplab Kumar Deb's car met with an accident
Next Story