അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടെപടുമെന്ന് ബി.ജെ.പി നേതാവ്; ട്വീറ്റ് നീക്കം ചെയ്തു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ പ്രക്ഷോഭകർക്ക് നേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട് രംപിെൻറ പ്രതികരണവും അതിന് ഡെമോക്രാറ്റിക് പാർടി പ്രസിഡൻറ് സ്ഥാനാർഥി ബെർണി സാൻഡേഴ്സ് നൽകിയ മറുപടിയു ം ശ്രദ്ധേയമായിരുന്നു.
ബെർണി സാൻഡേഴ്സിന് ഉടൻതന്നെ ട്വിറ്ററിൽ മറുപടിയുമായി മുതിർന്ന ബി.ജെ.പി നേതാവ് ബി.എൽ . സന്തോഷ് എത്തി. എന്നാൽ നിമിഷങ്ങൾക്കം അത് നീക്കം ചെയ്യുകയും ചെയ്തു.
''അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷരാകാനാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ അതിൽ ഇടപെടാൻ താങ്കൾ ഞങ്ങളെ നിർബന്ധിതരാക്കുകയാണ്'' എന്നായിരുന്നു സന്തോഷിെൻറ പ്രതികരണം. എന്നാൽ നിമിഷങ്ങൾക്കകം തന്നെ ട്വീറ്റ് അദ്ദേഹം തന്നെ നീക്കം ചെയ്തു.
ഡൽഹി കലാപത്തെക്കുറിച്ച് ട്രംപ് പറഞ്ഞത് വ്യക്തികൾ തമ്മിലുള്ള ആക്രമണങ്ങളാണ് ഡൽഹിയിൽ നടക്കുന്നതെന്നും മോദിയുമായി അത് ചർച്ച ചെയ്തിട്ടില്ലെന്നും അത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നുമായിരുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഇൗ പ്രശ്നത്തിൽ ട്രംപ് ഒരു പരാജയമാണെന്നായിരുന്നു സാൻഡേഴ്സിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.