ബോളിവുഡിലെ ചിലർക്ക് ഐ.എസുമായി ബന്ധം; ആരോപണവുമായി ബി.ജെ.പി നേതാവ്
text_fieldsമുംബൈ: ബോളിവുഡ് സെലിബ്രിറ്റികൾക്ക് പാകിസ്താനും ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി ഉപാധ്യക്ഷൻ ബൈജയന്ത് ജയ് പാെണ്ഡ. ട്വിറ്ററിലൂടെയാണ് ഇദ്ദേഹത്തിെൻറ അഭിപ്രായ പ്രകടനം.
ആരെയും പേരെടുത്ത് പറയാൻ ബി.ജെ.പി നേതാവ് തയാറായില്ല. എന്നാൽ ബോളിവുഡിലെ ദേശസ്നേഹികൾ ഇത്തരക്കാരെ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടു. ‘ബോളിവുഡിലെ ചിലർ ജമ്മു കശ്മീരിൽ കലാപം ഉണ്ടാക്കുന്നതിൽ പങ്കുണ്ടെന്ന് കണക്കാക്കുന്ന ചില പാകിസ്താനികളുമായും എൻ.ആർ.ഐകളുമായി വ്യക്തിബന്ധവും ബിസിനസ് ബന്ധങ്ങളും സൂക്ഷിക്കുന്നു. ഇതിന് തെളിവുകളുണ്ട്. ഇവർക്ക് ഐ.എസുമായും പാകിസ്താൻ സൈന്യവുമായി ബന്ധമുണ്ട്. ഇവരെ അവഗണിക്കാൻ ബോളിവുഡിലെ ദേശസ്നേഹികൾ തയാറാകണം’ -ബൈജയന്ത് ട്വീറ്റ് ചെയ്തു.
സുശാന്ത് സിങ് രാജ്പുതിെൻറ മരണശേഷം ബോളിവുഡിന് നേരെ ഉയർന്ന ആരോപണ പരമ്പരയിലെ ഏറ്റവും അവസാനത്തേതാണ് പാണ്ഡെയുടേത്. ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.Came across shocking threads documenting personal & business links of some Bollywood personalities with certain Pakistanis & NRIs with undeniable track record encouraging violence in J&K, who have verifiable links to ISI & Pak army. I urge patriotic Bollywoodies to renounce them.
— Baijayant Jay Panda (@PandaJay) July 22, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.