മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് സൂചന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം വൈകീട്ടോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പദത്തിൽ ആർ. എസ്. എസും അജിത് പവാർ എൻ സി പിയും ഫഡ്നാവിസിനെ പിന്തുണക്കുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം. നിലവിലെ നിയമസഭയുടെ കാലാവധി തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. ഫഡ്നാവിസ് സഭയിൽ ഏക്നാഥ് ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകും.
288ൽ 230 സീറ്റുമായി മഹായുതിയേ കൂറ്റൻ വിജയത്തിലേക്ക് നയിച്ചത് ഫഡ്നാവിസാണ്. 132 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയുമായി. ഫഡ്നാവിസിന്റെ ആസൂത്രണത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്. ഇത്തവണ ആർ.എസ്.എസ് നിശ്ശബ്ദ പ്രചാരണത്തിന് ഇറങ്ങിയതിനു പിന്നിലും അദ്ദേഹത്തിന്റെ ബുദ്ധിയാണ്.
2019ൽ ശിവസേന കൂറുമാറിയതോടെ നഷ്ടപ്പെട്ട അധികാരം രണ്ടുവർഷത്തിനുശേഷം അവരെ പിളർത്തി തിരിച്ചുപിടിച്ചതിനും പിന്നീട് എൻ.സി.പിയെ പിളർത്തി ഒപ്പംകൂട്ടിയതിനും പിന്നിൽ ഫഡ്നാവിസ് ആണെന്ന് കരുതപ്പെടുന്നു. 2022ൽ അധികാരം തിരിച്ചുപിടിച്ചെങ്കിലും മുഖ്യനാകാൻ ഫഡ്നാവിസിന് കഴിഞ്ഞില്ല. ശിവസേനയെ പിളർത്തിയ ഏക്നാഥ് ഷിൻഡെയെ ആണ് മുഖ്യനാക്കിയത്.
ആർ.എസ്.എസിൽ വളർന്ന ഫഡ്നാവിസ് 1992ൽ നാഗ്പുരിൽ കോർപറേറ്ററായാണ് രാഷ്ട്രീയ തുടക്കം. 27ാം വയസ്സിൽ രാജ്യത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ മേയറായി. 1999ലാണ് നിയമസഭയിലെത്തുന്നത്. 2014ൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ മുതിർന്ന നേതാക്കളെ തഴഞ്ഞ് ഫഡ്നാവിസിനെയാണ് കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത്. 2019ൽ അജിത് പവാറിനൊപ്പം നടന്ന പാതിര സത്യപ്രതിജ്ഞയിലൂടെ മൂന്ന് ദിവസത്തേക്ക് മുഖ്യനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.