![BJP leader falls off stage while cheering for Madhya Pradesh CM Shivraj Singh Chouhan BJP leader falls off stage while cheering for Madhya Pradesh CM Shivraj Singh Chouhan](https://www.madhyamam.com/h-upload/2021/09/30/1209119-bjp-leader-falls-off-stage-while-cheering-for-madhya-pradesh-cm-shivraj-singh-chouhan.webp)
മുദ്രാവാക്യം വിളിയുടെ ആവേശത്തിൽ ബി.ജെ.പി നേതാവ് അടിതെറ്റി സ്റ്റേജിൽനിന്ന് താഴേക്ക്; വിഡിയോ
text_fieldsഭോപാൽ: മുദ്രാവാക്യം വിളിക്കുേമ്പാഴും പ്രസംഗിക്കുേമ്പാഴും ആവേശം വാക്കുകൾക്ക് പുറമെ ശരീരത്തിലേക്കും കയറിയാലോ? അത്തരത്തിൽ ആവേശംകൂടി പ്രസംഗം തുടരുന്നതിനിടെ കാൽതെറ്റി സ്റ്റേജിൽനിന്ന് താഴെവീഴുന്ന ഒരു ബി.ജെ.പി നേതാവിന്‍റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ജൻ ദർശൻ യാത്രക്കിടെയാണ് സംഭവം. ബി.ജെ.പി നേതാവ് ജഗദീഷ് ജയ്സ്വാളിനാണ് അടിതെറ്റിയത്.
ചൗഹാന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിനിടെ സ്റ്റേജിൽനിന്ന് അടിതെറ്റി താഴെവീഴുകയായിരുന്നു ജയ്സ്വാൾ. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖാർഗോൻ ജില്ലയിലെ ചെയ്ൻപൂരിലെ പരിപാടിക്കിടെയാണ് സംഭവം. അടിതെറ്റി താഴെവീണ നേതാവിനെ സുരക്ഷ ഉദ്യോഗസ്ഥർ ഉടൻതന്നെ സഹായിക്കാനെത്തി.
മധ്യപ്രദേശിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലങ്ങളിലേക്കും ഒക്ടോബർ 30ന് തെരഞ്ഞെടുപ്പ് നടക്കും. നവംബർ രണ്ടിനാണ് വോട്ടെണ്ണൽ. കോവിഡ് ബാധിച്ച് മൂന്ന് എം.എൽ.എമാരും ഒരു എം.പിയും മരിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.