ബാലികയെ പീഡിപ്പിച്ചുകൊന്ന കേസ്: പൊലീസുകാരനുവേണ്ടി ഹിന്ദു ഏകത മഞ്ചിെൻറ റാലി
text_fieldsശ്രീനഗർ: ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സ്പെഷൽ പൊലീസ് ഒാഫിസറുടെ മോചനം ആവശ്യപ്പെട്ട് കശ്മീരിൽ ഹിന്ദു ഏകത മഞ്ച് നടത്തിയ റാലിയിൽ ബി.ജെ.പി സംസ്ഥാന ഘടകം സെക്രട്ടറി പെങ്കടുത്തത് ത്രിവർണ പതാകയേന്തി. ജമ്മുവിലെ കത്വവിൽ ഇൗമാസം 15ന് സംഘടിപ്പിച്ച റാലിയിലാണ് ബി.ജെ.പി നേതാവ് വിജയ് ശർമ ദേശീയ പതാകയെ അപമാനിച്ചത്.
എട്ടുവയസ്സുകാരിയായ ആസിയ എന്ന ബാലിക വീട്ടിലെ കുതിരയുമായി പുറത്തിറങ്ങിയപ്പോൾ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദീപക് ഖജൂരിയയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു റാലി. സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധത്തിനിടയാക്കിയ കൊലപാതകത്തിലെ പ്രതിയെ സംരക്ഷിക്കാൻ തീവ്ര ഹിന്ദുത്വ സംഘടനക്കൊപ്പം രംഗത്തിറങ്ങിയ ബി.ജെ.പി നേതാവ് പക്ഷേ, തെൻറ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ തെളിവുകളില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും 5,000ത്തോളം പേർ റാലിയിൽ പെങ്കടുത്തിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചായിരുന്നു ഖജൂരിയയെ അറസ്റ്റ് ചെയ്തത്. ഇയാളെ രക്ഷിക്കാൻ സഖ്യകക്ഷിയായ ബി.ജെ.പി രംഗത്തെത്തിയതും പ്രകടനത്തിൽ ദേശീയ പതാകയെ അപമാനിച്ചതും െഞട്ടിച്ചെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.