ഛത്തീസ്ഗഢിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ മാവോയിസ്റ്റുകളെന്ന് പൊലീസ്
text_fieldsറായ്പൂർ: തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഛത്തീസ്ഗഢിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. അക്രമത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് പൊലീസ് അറിയിച്ചു. നാരായൺപൂർ ജില്ലയിലാണ് സംഭവമുണ്ടായത്. ബി.ജെ.പി നാരായൺപൂർ യൂണിറ്റ് വൈസ് പ്രസിഡന്റും മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്.
കൗശാൽനാർ ഗ്രാമത്തിലെ മാർക്കറ്റിൽ വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. നാരായൺപൂർ സീറ്റിൽ നിന്നും ബി.ജെ.പിക്കായി മത്സരിക്കുന്ന കേദാർ കശ്യപിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഇവിടെ കോൺഗ്രസിന്റെ ചന്ദൻ കശ്യപ് ആണ് എതിർ സ്ഥാനാർഥി. അക്രമം നടന്നയുടൻ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതികളെ പിടിക്കാനുള്ള ഊർജിത ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു.
വൈകീട്ട് അഞ്ചരയോടെയാണ് കൗശാൽനാർ ഗ്രാമത്തിലേക്ക് ദുബെ എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് അറിയിച്ചു. ഉടൻ പൊലീസും സുരക്ഷാസേനയും സംഭവസ്ഥലത്തെത്തി. പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.