തെരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ ഇറച്ചിക്കടകൾക്കെതിരെ സ്വാമി ബാൽമുകുന്ദ് ആചാര്യ
text_fieldsജയ്പൂർ: തെരഞ്ഞെടുപ്പിൽ ജയിച്ച് പിറ്റേദിവസം തന്നെ അനുയായികളുമായി തെരുവിലിറങ്ങി രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ. ജയ്പൂരിലെ സിൽവർ മിന്റ് റോഡിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്വാമി ബാൽമുകുന്ദ് ആചാര്യയാണ് തെരുവിലിറങ്ങിയത്.
ജയ്പൂരിലെ ഹവാ മഹൽ നിയോജക മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിലാണ് ബൽമുകുന്ദ് ആചാര്യ ജയിച്ചത്. കോൺഗ്രസിന്റെ ആർ.ആർ തിവാരിയായിരുന്നു എതിരാളി. 974 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
ആദ്യം അനുയായികൾക്ക് നടുവിൽനിന്ന് പൊലീസുകാരനെ ഫോണിൽ വിളിച്ച് നഗരത്തിലെ അനധികൃത കടകൾക്കെതിരെ നടപടി ആവശ്യപ്പെട്ടു. പിന്നാലെ, ടൗണിലിറങ്ങി കടകൾക്ക് മുന്നിലെത്തി ലൈസൻസ് കാണിക്കാനാവശ്യപ്പെട്ടു. ഒപ്പമുള്ള പൊലീസുകാരോട് കർക്കശ സ്വരത്തിൽ ആജ്ഞാപിക്കുന്നതും കാണാം. ജയ്പൂരിലെ സിൽവർ മിന്റ് റോഡിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത ഇറച്ചിക്കടകളും ഉടൻ പൂട്ടണമെന്നാണ് ബിജെപി എം.എൽ.എ ആവശ്യപ്പെടുന്നത്.
हवामहल विधानसभा में नॉनवेज की दुकान चलाने वालों से लाइसेंस मांगा जा रहा है. कल ही जनता ने हाथोज धाम के बालमुकुंदाचार्य को अपने वोट से विधायक चुना है!#RajasthanElection2023 #Rajasthan pic.twitter.com/qWCviJYHtX
— Avdhesh Pareek (@Zinda_Avdhesh) December 4, 2023
ബാൽമുകുന്ദ് ആചാര്യ അടക്കം ഇത്തവണ നാല് തീവ്ര ഹിന്ദുത്വ സന്യാസിമാരെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കളത്തിലിറക്കിയത്. പൊഖ്‌റാനിൽ മഹന്ത് പ്രതാപ് പുരി, സിരോഹിയിൽ ഒതാരം ദേവസി, തിജാരിയിൽ ബാലക് നാഥ് എന്നിവരാണ് മറ്റുള്ളവർ. ഇതിൽ രാജസ്ഥാനിലെ യോഗി ആദിത്യനാഥായി അറിയപ്പെടുന്ന തീവ്ര ഹിന്ദുത്വവാദിയായ ബാലക് നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. 1951ൽ മണ്ഡലം രൂപവത്കരണത്തിന് ശേഷം 2018 വരെയുള്ള കാലയളവിൽ ഇടയിൽ ഒരിക്കൽ മാത്രമാണ് തിജാരിയിൽ ബി.ജെ.പി വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.