കൊടുംകുറ്റവാളിക്ക് രക്ഷെപ്പടാൻ അവസരമൊരുക്കി; ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsകാൺപുർ: ഉത്തർപ്രദേശിെല കാൺപുരിൽ കൊടുംകുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. അറസ്റ്റിലായ പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിനെതിരെയാണ് നടപടി.
ബി.ജെ.പി നേതാവായ നാരായൺ സിങ് ബദൗരിയയുടെ പേരും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതായി കാൺപുർ പൊലീസ് കമീഷണർ അസിം അരുൺ പറഞ്ഞു. കൊടും കുറ്റവാളിയായ മനോജ് സിങ്ങിനെ രക്ഷപ്പെടാൻ അനുവദിച്ച സ്ഥലത്ത് നാരായൺ സിങ്ങിന്‍റെയും സാന്നിധ്യമുണ്ടായിരുന്നതായി വിഡിയോയിൽ തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡസൻ കണക്കിന് ക്രിമിനൽ കേസുകളാണ് മനോജ് സിങ്ങിന്‍റെ പേരിലുള്ളത്. ഇതിൽ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടും.
കാൺപുരിലെ പ്രാദേശിക ബി.ജെ.പി നേതാവാണ് നാരായൺ സിങ്. നഗരത്തിലെ ബി.ജെ.പിയുടെ പ്രധാന ചുമതലയും അദ്ദേഹം നിർവഹിക്കുന്നുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. നാരായൺ സിങ്ങിന്‍റെ നേതൃത്വത്തിൽ ഒരു ജന്മദിന പാർട്ടി നഗരത്തിൽ സംഘടിപ്പിച്ചിരുന്നു. ജന്മദിന പാർട്ടി സംഘടിപ്പിച്ചിരുന്ന ഗസ്റ്റ് ഹൗസിന് പുറത്തെ പാൻ ഷോപ്പിൽനിന്ന് യു.പി പൊലീസ് സംഘം മനോജ് സിങ്ങിനെ അറസ്റ്റ് െചയ്യുകയായിരുന്നു. ജന്മദിന പരിപാടിയിൽ ഇയാളും പെങ്കടുത്തിരുന്നു.
യൂണിഫോമിലും അല്ലാതെയും എത്തിയ െപാലീസുകാർ മനോജ് സിങ്ങിനെ പൊലീസ് ജീപ്പിലേക്ക് വലിച്ച് കയറ്റുന്നത് വിഡിയോയിൽ കാണാം. ഇതിനെതിരെ നൂറുകണക്കിന് പേർ പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടാക്കുന്നതും തർക്കിക്കുന്നതും വിഡിയോയിലുണ്ട്. സിങ്ങിനെ കയറ്റിയിരുത്തിയ പൊലീസ് ജീപ്പ് പിന്നീട് ആളുകൾ വളയുകയായിരുന്നു. പെട്ടന്ന് നിരവധിപേർ പൊലീസ് ജീപ്പിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും കാണാം. പൊലീസുകാർ ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മനോജ് സിങ്ങിന്‍റെ രക്ഷെപ്പടൽ.
മനോജ് സിങ്ങിനെയും അയാളെ രക്ഷപ്പെടാൻ സഹായിച്ചവരെയും ഉടൻ പിടികൂടുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ രവീണ ത്യാഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.