Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​.ജെ.പി നേതാവ്...

ബി​.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ഇൻഡ്യ റാലിയിൽ; കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ

text_fields
bookmark_border
Ashish Sinha
cancel

ഹസാരിബാഗ് (ഝാർഖണ്ഡ്): മുതിർന്ന ബി.ജെ.പി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ സഖ്യം ഹസാരിബാഗ് പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രത്യക്ഷപ്പെട്ടു. കോൺ​ഗ്രസിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആശിഷ് ഇൻഡ്യ റാലിയിൽ പ​ങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോൺഗ്രസ് സ്ഥാനാർഥി ജെ.പി. പട്ടേലിന് ആ​ശിഷ് എല്ലാവിധ പിന്തുണയും റാലിയിൽ പ്രഖ്യാപിച്ചു.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായിരുന്ന യശ്വന്ത് സിൻഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബർഹിയിൽ നടന്ന ഇൻഡ്യ റാലിയിലാണ് ആശിഷ് സന്നിഹിതനായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയിൽ സംബന്ധിച്ചിരുന്നു. പാർട്ടി നേതാക്കൾ ആശിഷിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ആശിഷ് കോൺഗ്രസിൽ ചേർന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, അദ്ദേഹമോ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇൻഡ്യ റാലിയിൽ പ​ങ്കെടുത്തുവെന്നതുകൊണ്ട് അദ്ദേഹം കോൺഗ്രസിൽ ചേർന്നു എന്ന് അർഥമില്ലെന്ന് ഝാർഖണ്ഡ് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂർ പ്രതികരിച്ചു. യശ്വന്ത് സിൻഹയെ റാലിയിലേക്ക് കോൺഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തി​ന്റെ പ്രതിനിധിയായി ആ​ശിഷ് പങ്കെടുക്കുകയായിരുന്നു​വെന്നും താക്കൂർ വിശദീകരിച്ചു.

ഹസാരിബാഗിൽ സ്ഥാനാർഥിയായി ബി.ജെ.പി രംഗത്തിറക്കിയത് മനീഷ് ജയ്സ്വാളിനെയാണ്. സിറ്റിങ് എം.പിയും മുൻ കേന്ദ്രമന്ത്രിയു​മായ ജയന്ത് സിൻഹക്ക് ഇക്കുറി ബി​.ജെ.പി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. ജയന്ത് സിൻഹയും അതിനുമുമ്പ് അദ്ദേഹത്തിന്റെ പിതാവ് യശ്വന്ത് സിൻഹയുമാണ് 1998 മുതൽ കഴിഞ്ഞ 26 വർഷമായി ഹസാരിബാഗ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്.

ആശിഷിന്റെ ഇൻഡ്യ റാലിയിലെ പങ്കാളിത്തം രാഷ്ട്രീയ വൃത്തങ്ങളിൽ നിരവധി അഭ്യൂഹങ്ങൾക്കാണ് വഴിതുറന്നത്. ബി.ജെ.പിയിലെ പ്രധാനിയായിരുന്ന യശ്വന്ത് സിൻഹ കുറച്ചുകാലമായി നരേന്ദ്ര മോദി-അമിത് ഷാ ടീമിന്റെയും കേന്ദ്ര സർക്കാറിന്റെയും നിശിത വിമർശകനാണ്. നിലവിൽ തൃണമൂൽ കോൺഗ്രസിലാണ്. ഹസാരിബാഗിൽ ജയന്തി​ന് സീറ്റ് നൽകാതിരുന്നത് സിൻഹ കുടുംബത്തോട് കാട്ടിയ കടുത്ത അനീതിയാണെന്ന് ബി.ജെ.പി പ്രവർത്തകരടക്കം തുറന്നടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayant SinhaYashwant SinhaLok Sabha Elections 2024INDIA BlocAshish Sinha
News Summary - BJP leader Jayant Sinha’s son attends INDIA bloc rally amid political speculation
Next Story