രജനികാന്തുമായി പൂനം മഹാജൻ കൂടിക്കാഴ്ച നടത്തി
text_fieldsചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ് സൂപ്പർതാരം രജനികാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജൻ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
താൻ കണ്ടതിൽവെച്ച് ഏറ്റവും എളിമയുള്ള ദമ്പതികൾ എന്ന പ്രതികരണത്തോടെ രജനീകാന്തിനോടും ഭാര്യ ലതയോടുമൊപ്പമുള്ള ചിത്രങ്ങൾ പൂനം ട്വിറ്ററിൽ പങ്കുവെച്ചു. 'ഗ്ളോബൽ സിറ്റിസൺ’ എന്ന വിദ്യാഭ്യാസ പദ്ധതിയിൽ രജനീകാന്ത് ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനം പറഞ്ഞു.
രജനി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി യുവജന സംഘടനയുടെ ദേശീയ അധ്യക്ഷയുടെ സന്ദർശനം. എന്നാൽ ചെന്നൈയിൽ ബി.ജെ.പി യുവജന റാലിയിൽ പെങ്കടുക്കാനെത്തിയ പൂനം ഉപചാരത്തിെൻറ ഭാഗമായാണ് രജനികാന്തിനെയും കുടുംബത്തെയും സന്ദർശിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.
2006ൽ കൊല്ലപ്പെട്ട മുൻ കേന്ദ്രമന്ത്രി പ്രമോദ് മഹാജെൻറ മകളാണ് പൂനം. പിതാവ് പ്രമോദ് മഹാജൻ രജനികാന്തുമായി നല്ല സുഹൃത്ത് ബന്ധം പുലർത്തിയിരുന്നുവെന്നും പൂനം പറഞ്ഞു. 36കാരിയായ ഇവർ മുംബൈ നോർത്ത് സെൻററിൽ നിന്നുമുള്ള ലോക്സഭാംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.