ചാണകവും നെയ്യും കത്തിച്ച പുക, ജയ് ശ്രീറാം വിളികൾ; കോവിഡിനെ നേരിടാൻ പുതിയ 'വിദ്യ'യുമായി ബി.ജെ.പി നേതാവ് VIDEO
text_fieldsലഖ്നൗ: കോവിഡിനെ നേരിടാൻ അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകുേമ്പാഴും അന്ധവിശ്വാസങ്ങൾ യഥേഷ്ടം തുടരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് പുതിയ വാർത്ത.
ശംഖ് ഊതി ജയ് ശ്രീറാം വിളികളോടെ 'പ്രത്യേക' കൂട്ട് കത്തിച്ചാണ് കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.
''യാഗത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ, ചാണകക്കഷ്ണങ്ങൾ, പശുവിൻ നെയ്യ്, മാവിൻ തടി, കർപ്പൂരം എന്നിവ ചേർത്ത മിശ്രിതമാണ് കത്തിക്കുന്നത്. ഇത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്സിജൻ വർധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും'' -ഗോപാൽ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് വരാത്തതെന്ന് ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അശാസ്ത്രീയ പ്രതിരോധ രീതിയുമായി മറ്റൊരു ബി.ജെ.പി നേതാവ് കൂടി രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.