'ഏറ്റവും വലിയ രാജ്യസ്നേഹി ഗോഡ്സെയാണ്'; ഗാന്ധി ഘാതകനെ പുകഴ്ത്തി ബി.ജെ.പി നേതാവ്
text_fieldsഹൈദരാബാദ്: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ സ്തുതിച്ച് ബി.ജെ.പി നേതാവ്. ആന്ധ്ര പ്രദേശ് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന പ്രസിഡൻറുമായ രമേശ് നായിഡു നാഗോത്ത് ആണ് ഗോഡ്സെ സ്തുതിയുമായി രംഗത്തെത്തിയത്. ഗാന്ധിജിയെ വധിച്ച കുറ്റത്തിന് ഗോഡ്സെയെ തൂക്കിലേറ്റിയതിൻെറ വാർഷിക ദിനമാണ് ഇന്ന്.
''ചരമദിനത്തിൽ അതീവ ആദരവോടെ നാഥുറാം ഗോഡ്സെയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ഭാരതഭൂമിയിൽ ജനിച്ച ഏറ്റവും മഹാനായതും ശരിയായതുമായ രാജ്യസ്നേഹിയാണ് ഗോഡ്സെ'' -രമേശ് നായിഡു ട്വീറ്റ് ചെയ്തു.
1949 നവംബർ 15നാണ് ഗോഡ്സെയെ അംബാല സെൻട്രൽ ജയിലിൽ വെച്ച് തൂക്കിക്കൊന്നത്. ഗോഡ്സെയെ പ്രശംസിച്ച് നിരവധി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകൾ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.