വാർഡ് തിരിച്ച് വോട്ടുകൾ അറിയുന്നത് ഒഴിവാക്കാൻ ബി.ജെ.പി നേതാവ് കോടതിയിൽ
text_fieldsന്യൂഡൽഹി: വാർഡ് തിരിച്ച് വോട്ടുകൾ അറിയുന്ന തരത്തിൽ വോെട്ടണ്ണുന്ന നിലവിെല രീതി അവസാനിപ്പിക്കാൻ ബി.ജെ.പി നേതാവ് സുപ്രീംകോടതിയിൽ. വോട്ടുയന്ത്രങ്ങളിൽ വാർഡ് തിരിച്ച് വോെട്ടണ്ണുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യെപ്പട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പ്രതികരണം തേടി.
നിലവിൽ വാർഡ്തലത്തിൽ വോട്ടുകളറിയുന്നുണ്ടെന്നും ഇത് അവസാനിപ്പിച്ച് ഭാവിയിൽ ലോക്സഭ, നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ വിവിധ വാർഡുകളിൽനിന്നു കൊണ്ടുവരുന്ന യന്ത്രങ്ങളിലെ വോട്ടുകൾ ‘ടോട്ടലൈസർ’ ഉപയോഗിച്ച് ഒരുമിച്ചെണ്ണുന്ന രീതി ആക്കണമെന്നുമാണ് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായയുടെ ആവശ്യം. വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് നിരവധി പാർട്ടികൾ പരാതി ഉന്നയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബി.ജെ.പി നേതാവിെൻറ ഹരജി എന്നത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ പല സ്ഥാനാർഥികൾക്കും ചില ബൂത്തുകളിൽ പൂജ്യം വോട്ട് ലഭിച്ചത് പുറത്തുവന്നത് വാർഡ്തലത്തിൽ വോെട്ടണ്ണിയതുകൊണ്ടായിരുന്നു.
ബാലറ്റ് പേപ്പർ ആയിരുന്ന കാലത്ത് അവ ഇടകലർത്തി എണ്ണണമെന്ന് ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതേ വ്യവസ്ഥ യന്ത്രങ്ങൾ ഉപയോഗിച്ച് ഇപ്പോൾ നടത്തുന്ന തെരഞ്ഞെടുപ്പുകൾക്കും ബാധകമാക്കണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. ജനപ്രാതിനിധ്യ നിയമത്തിലെ 59എ വകുപ്പിനെ വ്യാഖ്യാനിച്ച് കോടതിക്കുതന്നെ ഇൗ രീതി കൊണ്ടുവരാവുന്നതാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ഗോപാൽ ശങ്കരനാരായണൻ ബോധിപ്പിച്ചു. ചെയ്ത വോട്ടിെൻറ പേരിൽ ആരെങ്കിലും ഇരകളാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ജനപ്രാതിനിധ്യ നിയമത്തിൽ ഇൗ വകുപ്പ് ചേർത്തിരിക്കുന്നതെന്ന് അഭിഭാഷകൻ േബാധിപ്പിച്ചു. ഒാരോ വാർഡിലെയും വോട്ട് ഘടന അറിയുന്നത് അവിടത്തെ വോട്ടർമാരെ അപകടത്തിലാക്കുമെന്നും ഹരജിയിലുണ്ട്.
തുടർന്ന്, ഇങ്ങനെ ചെയ്യാൻ എന്താണ് തടസ്സമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ മണീന്ദർ സിങ്ങിനോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ഭീഷണിയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ബാലറ്റ് പേപ്പർ ഇട കലർത്തി വോട്ടുകളെണ്ണാൻ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസ്തുത വകുപ്പ് വ്യവസ്ഥ ചെയ്യുന്നതെന്ന് മണീന്ദർ സിങ് ബോധിപ്പിച്ചു.
ബൂത്ത് തലത്തിലുള്ള വോട്ടുകൾ അറിയാത്ത തരത്തിൽ ‘ടോട്ടലൈസർ’ ഉപയോഗിച്ച് എണ്ണുന്നതിനോട് തെരഞ്ഞെടുപ്പ് കമീഷൻ നേരേത്തതന്നെ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സമയം നൽകി കേസ് മാറ്റിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.