Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 17 Aug 2021 1:38 PMUpdated On
date_range 17 Aug 2021 1:38 PMകശ്മീരിൽ ബി.ജെ.പി നേതാവ് ജാവിദ് അഹ്മദിനെ ഭീകരർ വെടിവെച്ചുകൊന്നു
text_fieldsbookmark_border
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവെച്ചുകൊന്നു. ജില്ലയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളിെലാരാളായിരുന്ന ജാവിദ് അഹ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കുൽഗാമിലൈ ബ്രസ്ലൂ ജാഗിറിൽ വെടിയേറ്റ അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി നേതാവും ഭാര്യയും അനന്ത്നാഗിൽ വെടിയേറ്റുമരിച്ചിരുന്നു. ഗുലാം റസൂൽ ദറും പത്നിയുമാണ് ആഗസ്റ്റ് ഒമ്പതിന് കൊല്ലപ്പെട്ടിരുന്നത്.
കൊലപാതകത്തെ ബി.ജെ.പിയും മറ്റു നേതാക്കളും ശക്തമായി അപലപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story