ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യു.പിയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു
text_fieldsലഖ്നോ: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫിറോസാബാദ് ജില്ലയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ സംഘമാണ് ഡി.കെ ഗുപ്ത(46) വെടിവെച്ച് കൊന്നത്. നവംബർ മൂന്ന് പ്രദേശത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകം.
കടയടച്ച് വൈകീട്ട് വീട്ടിലേക്ക് വരുേമ്പാഴാണ് അജ്ഞാത സംഘം അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് െൽാലീസ് അറിയിച്ചു. ഗുപ്തയുമായി ശത്രുതയുള്ള വിരേഷ് തോമറിനേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊലപാതകത്തിൽ എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുമെന്ന് സീനിയർ സുപ്രണ്ടൻറ് പൊലീസ് സച്ചേന്ദ്ര പട്ടേൽ പറഞ്ഞു. സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.