കശ്മീരിൽ ബി.െജ.പി നേതാവിെൻറ കൊലപാതകം: സർക്കാർ അന്വേഷണത്തിന്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ അനന്ത്നാഗിൽ ബി.ജെ.പി നേതാവ് ഗുൽ മുഹമ്മദ് മിർ (60) വെടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു.
ശനിയാഴ്ച വൈകീട്ട് അനന്ത്‌നാഗ് ജില്ലയിലെ നൗഗാമിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഗുല്‍ മുഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുൽ മുഹമ്മദ് മിറിെൻറ മരണത്തിൽ അനുശോചിച്ച ഗവർണർ സത്യപാൽ മാലിക്, സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാഷ്ട്രീയ പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിലെ സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു. സമീപകാലത്തായി ഗുൽ മുഹമ്മദ് മിറിെൻറ സുരക്ഷ സംസ്ഥാന ഭരണകൂടം പിൻവലിച്ചതായി ബി.ജെ.പി ആരോപിച്ചിരുന്നു.
മൂന്നു തീവ്രവാദികൾ നൗഗാം വെരിനാഗ് മേഖലയിലുള്ള ഗുൽ മുഹമ്മദ് മിറിെൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുക്കുകയും വാഹനം ഓടിച്ചുേപാകുന്നതിനിടെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2008ലും 2014ലും ദോടു നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. അനന്ത്നാഗില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.
ഗുൽ മുഹമ്മദ് മിറിെൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി, മുൻ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല, കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി, ബി.ജെ.പി വക്താവ് അനിൽ ഗുപ്ത എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.