ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
text_fieldsസഹാറൻപൂർ: ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് അജ്ഞാതൻെറ വെടിയേറ്റ് മരിച്ചു. ധാരാസിങ്(47) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പഞ്ചസാര മില്ലിൽ സെക്ടർ ഇൻചാർജ്ജ് ആയി ജോലി ചെയ്യുന്ന ധാരാസിങ് സഹാറൻപൂരിലെ ദിയോബാൻഡിലുള്ള വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റാൻഖണ്ഡി റെയിൽെവ ക്രോസിങ്ങിന് സമീപത്തെത്തിയപ്പോൾ രണ്ടുപേർ ബൈക്കിലെത്തി തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. കൊലപാതകത്തിന് കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ബി.ജെ.പി നേതാവ് ചൗധരി യഷ്പാൽ സിങ്, രണ്ട് ദിവസത്തിന് ശേഷം മറ്റൊരു ബി.ജെ.പി േനതാവായ കബീർ തിവാരി എന്നിവരും സമാന രീതിയിൽ വെടിയേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.