സുവേന്ദു അധികാരിയുടെ സഹോദരന്‍റെ കാർ തകർത്ത് ഡ്രൈവറെ ആക്രമിച്ചതായി പരാതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമമെന്ന് പരാതി. തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ സഹോദരൻ സോമേന്ദു അധികാരിയുടെ കാർ ആക്രമിച്ചതായി പരാതി നൽകി.
ഇൗസ്റ്റ് മിഡ്നാപുരിൽവെച്ചായിരുന്നു ആക്രമണം. കാറിന്‍റെ ചില്ലുകൾ തകർത്തതായും ഡ്രൈവറെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് തട്ടിപ്പ് തടയാനുള്ള ശ്രമത്തിനിടെയാണ് തൃണമൂൽ പ്രവർത്തകർ ആക്രമിച്ചതെന്നും സോമേന്ദു പറഞ്ഞു.
'തൃണമൂൽ ബ്ലോക്ക് പ്രസിഡന്‍റ് രാം ഗോവിന്ദ് ദാസും ഭാര്യയും മൂന്ന് ബൂത്തുകളിൽ പോളിങ് തടസപ്പെടുത്തുകയായിരുന്നു. എന്‍റെ വരവ് അവരുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തി. അതിനാൽ അവർ തന്‍റെ കാറും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു' -സോമേന്ദു അധികാരി പറഞ്ഞു.
നാലു ബി.ജെ.പി പ്രവർത്തകെര ക്രൂരമായി മർദ്ദിച്ചു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്ടയ് പോളിങ് ബൂത്തിൽ ചിലർ വോട്ടെടുപ്പ് തടസപ്പെടുത്തിയതായി സോമേന്ദു ആരോപിച്ചു.
സോമേന്ദുവിന്‍റെ ൈഡ്രവർക്ക് പരിക്കേറ്റതായും സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതായും ബി.ജെ.പി നേതാവും സുേവന്ദു അധികാരിയുടെ മറ്റൊരു സഹോദരനുമായ ദിബ്യേന്ദു അധികാരി അറിയിച്ചു.
സോമേന്ദു കാറിന് അകത്തായിരുന്നു. തുടർന്ന് 20 മുതൽ 25ഓളം തൃണമൂൽ പ്രവർത്തകർ കാർ വളയുകയും തകർക്കുകയുമായിരുനു. പൊലീസ് അവിടെയുണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്ന് സോമേന്ദുവിന്‍റെ ഡ്രൈവർ ഗോപാൽ സിങ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമീഷന്‍റെ വാഹനം തീയിട്ട് നശിപ്പിച്ചിരുന്നു. പുരുളിയ ജില്ലയിലെ ബാന്ധവാനിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനിലെത്തിച്ച് മടങ്ങുന്ന ബസിന് നേരെയായിരുന്നു ആക്രമണം.
ഈസ്റ്റ് മിഡ്നാപുരിലും അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഭഗവാൻപുർ മണ്ഡലത്തിൽ രണ്ട് സുരക്ഷ ജീവനക്കാർക്ക് വെടിേയറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.