കൈ തല്ലിയൊടിക്കും, നാവ് പിഴുതെടുക്കും; ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബി.ജെ.പി നേതാവിെൻറ ഭീഷണി
text_fieldsശിവ്പുരി(മധ്യപ്രദേശ്): യുവ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മധ്യപ്രദേശ് ബി.ജെ.പിനേതാവിെൻറ ആക്രമണഭീഷണി. സംസ്ഥാന മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാനെതിരെ ശബ്ദിച്ചാൽ കൈകൾ തല്ലിയൊടിക്കുമെന്നും നാക്ക് പിഴുതെടുക്കുമെന്നുമാണ് കിരാർ സേവ സമാജ് അധ്യക്ഷൻ കൂടിയായ രാധെ ശ്യാം ധാക്കഡിെൻറ മുന്നറിയിപ്പ്. അശോക്നഗർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറസിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ധാക്കഡ്. ശിവരാജ്സിങ് ചൗഹാെൻറ മകൻ കാർത്തികേയസിങ് ചൗഹാനും യോഗവേദിയിൽ ഉണ്ടായിരുന്നു.
കിരാർ സമുദായക്കാരനാണ് മുഖ്യമന്ത്രി ചൗഹാൻ. 2013ൽ രഘോഗഡ് നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചയാളാണ് രാധെ ശ്യാം ധാക്കഡ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറസും മറ്റൊരു മണ്ഡലമായ മുംഗാവോലിയും എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. ഇൗ രണ്ട് മണ്ഡലങ്ങളും സിന്ധ്യകുടുംബത്തിെൻറ ശക്തികേന്ദ്രങ്ങളാണ്.
നേരേത്ത ചിത്രകൂട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സീറ്റ് നഷ്ടമായിരുന്നു. അതേസമയം, ധാക്കഡിെൻറ പ്രസംഗം കേട്ടിട്ടില്ലെന്നും കുറ്റക്കാരനെന്നുകണ്ടാൽ നടപടി സ്വീകരിക്കുമെന്നും ബി.ജെ.പി വക്താവ് ദീപക് വിജയ് വർഗിയ പറഞ്ഞു. ധാക്കഡിെൻറ വിവാദപ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.