ഒറ്റ-ഇരട്ട നമ്പർ: നിയമം തെറ്റിച്ച ബി.ജെ.പി നേതാവ് വിജയ് ഗോയലിന് പിഴ
text_fieldsന്യൂഡൽഹി: ഒറ്റസംഖ്യയുള്ള കാർ ഓടിച്ചതിന് ബി.ജെ.പി നേതാവ് വിജയ് ഗോയലിന് പിഴ ചുമത്തി. നിയന്ത്രണത്തിന്‍റെ ആദ്യ ദി വസമായ തിങ്കളാഴ്ച ഇരട്ട നമ്പർ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നഗരത്തിലൂടെ കടത്തിവിടുക. എന്നാൽ ഡൽഹി സർക്കാർ തീരുമാ നത്തിൽ പ്രതിഷേധിച്ച് ഗോയൽ തൻെറ ഒറ്റ അക്ക നമ്പറിലുള്ള കാറിലാണ് പുറത്തിറങ്ങിയത്.
അരവിന്ദ് കെജ്‌രിവാൾ അഞ്ച് വർഷത്തിനിടയിൽ മലിനീകരണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി സർക്കാർ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികൾ എന്താണെന്ന ചോദ്യത്തിന് വിജയ് ഗോയൽ ഉത്തരം പറയാൻ തയ്യാറായില്ല.
അന്തരീക്ഷ മലിനീകരണം അപകടകരമാംവിധത്തിൽ ഉയർന്നതിനെ തുടർന്നാണ് ഡൽഹിയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് നിരത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബർ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല. ഡൽഹി സർക്കാർ ഇത് മൂന്നാം തവണയാണ് കാർബൺ പുറന്തള്ളൽ കുറക്കുക ലക്ഷ്യമിട്ട് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല.
ഡൽഹിയിൽ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.