കൊല്ലപ്പെട്ട സൈനികെൻറ ബന്ധുക്കൾ ബി.ജെ.പി നേതാക്കളുടെ ഷൂ അഴിപ്പിച്ചു
text_fields
ന്യൂഡൽഹി: പുൽവാമയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാെൻറ ശവസംസ്കാര ചടങ്ങിൽ അപമര്യാദയായി പെരുമാറിയ ബി.ജെ.പി മന്ത്രിമാർക്കുനേരെ ജനരോഷം. ഷൂ അഴിക്കാതെ സംസ്കാര ചടങ്ങിെൻറ സദസ്സിലിരുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ഷൂ ജവാെൻറ ബന്ധുക്കൾ അഴിപ്പിച്ചു. ഷൂ അഴിച്ചുമാറ്റാൻ പറഞ്ഞ ബന്ധുക്കളെ സുരക്ഷ ഗാർഡുകൾ പിടിച്ചുമാറ്റിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നേതാക്കൾക്ക് ഷൂ ഉൗരി മാറ്റേണ്ടിവന്നു.
കേന്ദ്ര മന്ത്രി സത്യപാൽ സിങ്, ഉത്തർപ്രദേശ് മന്ത്രി സിദ്ധാർഥ് നാഥ് സിങ്, മീറത്തിൽനിന്നുള്ള ബി.ജെ.പി എം.പി രാജേന്ദ്ര അഗർവാൾ എന്നിവർക്കാണ് രോഷമേറ്റുവാങ്ങേണ്ടി വന്നത്. ചാവേർ ബോംബാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 27കാരനായ അജയ് കുമാറിെൻറ സംസ്കാരച്ചടങ്ങിലാണ് ബി.ജെ.പി നേതാക്കൾ അപമര്യാദയായി പെരുമാറിയത്. മീറത്തിലെ ബസ്സി തിക്രി ഗ്രാമത്തിലായിരുന്നു സംഭവം. മരണവീടാണെന്നും സംസ്കാര ചടങ്ങാണെന്നും ഗൗനിക്കാതെ സത്യപാൽ സിങ്ങും അഗർവാളും ചിരിച്ചും സംസാരിച്ചുമിരുന്നതും ബന്ധുക്കളെയും ഗ്രാമീണരെയും പ്രകോപിപ്പിച്ചു. ഇതിന് ശേഷമാണ് ബന്ധുക്കൾ നേതാക്കളുടെ പാദരക്ഷ അഴിപ്പിച്ചത്.
ദൃശ്യത്തിന് കടപ്പാട്: എൻ.ഡി.ടി.വി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.