അർണബിന് പിന്തുണയുമായി പ്രതിഷേധിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഇന്‍റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്തകേസിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രകടനം നടത്താൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ. ഡല്‍ഹി വംശഹത്യാ കേസിലടക്കം ആരോപണ വിധേയനായ കപില്‍ മിശ്ര ഉൾപ്പെടെയുള്ള നേതാക്കളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
'അർണബിന് പിന്തുണയുമായാണ് പ്രതിഷേധം നടത്താൻ ശ്രമിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു പത്രപ്രവർത്തകനെ അറസ്റ്റുചെയ്തത്, സർക്കാരിനെ ചോദ്യം ചെയ്തതിന്‍റെ പേരിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാറിന്‍റെ നടപടി അംഗീകരിക്കാനാവില്ല.'-കപിൽമിശ്ര പറഞ്ഞു.
രജ്ഘട്ടിൽ ധർണ നടത്താനാണ് ഇവർ ശ്രമിച്ചത്. ഇത് തടഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് രാജേന്ദർ നഗർ സ്റ്റേഷനിലേക്ക് മാറ്റി. രാജ്ഘട്ടില്‍ സമരം ചെയ്യുന്നതിനുള്ള വിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ അര്‍ണബ് ഗോസ്വാമിയെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ അര്‍ണബിനെ കോടതി 18 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
2018ലാണ് നിലവിലെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങൾ അരങ്ങേറുന്നത്. 2017ലാണ് അർണബ് റിപ്പബ്ലിക് ടി വി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്. ചാനൽ ഒാഫീസിനായി ഇൻറീരിയർ വർക്കുകൾ ചെയ്ത കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്. അതിെൻറ ഉടമ അൻവയ് നായികും അമ്മ കുമുദ് നായികും 2018ൽ ആത്മഹത്യചെയ്തു.
അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബിെൻറ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ പൊലീസ് അവസാനിപ്പിച്ച കേസ് അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ് മുംബൈ സി.െഎ.ഡി വിഭാഗം ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.