കോൺഗ്രസ് നേതാവിന്റെ മകൾക്കെതിരെ അസഭ്യ പരാമർശം; പുലിവാല് പിടിച്ച് ബി.ജെ.പി നേതാവ്
text_fieldsമുംബൈ: കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ടിന്റെ മകൾക്കെതിരെ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് വസന്തറാവു ദേശ്മുഖ്. തോറോട്ടിന്റെ എക്കാലത്തേയും വലിയ വിമർശകനാണ് വസന്തറാവു ദേശ്മുഖ്. മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ ബി.ജെ.പി നേതാവ് സുജയ് വിഖെ പാട്ടീൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് വസന്തറാവു വിവാദ പരാമർശം നടത്തിയത്. പരാമർശത്തെ ബി.ജെ.പിയും അപലപിച്ചിട്ടുണ്ട്. വസന്തറാവുവിനെതിരെ നടപടി വേണമെന്ന് മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
സുജയ് വിഖെ പാട്ടീലിന്റെ ബാനറുകൾ വലിച്ചുകീറി കോൺഗ്രസ് പ്രവർത്തകരും ബാലാസാഹേബ് തോറാട്ട് അനുഭാവികളും പ്രതിഷേധിച്ചതോടെ സംഘ്നേരിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഡോക്ടറായ ജയശ്രീ തൊറാട്ട് പിതാവിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു. സംഗമനേർ മണ്ഡലത്തിൽ നിന്ന് ഒമ്പതാം തവണയാണ് ബാലാസാഹിബ് തൊറോട്ട് മത്സരിക്കുന്നത്.
എന്നെക്കുറിച്ച് നാണംകെട്ട രീതിയിൽ സംസാരിക്കാൻ ഞാൻ എന്താണ് ചെയ്തത്. മണ്ഡലത്തിൽ യുവജന സംഗമങ്ങൾ സംഘടിപ്പിച്ച് അച്ഛനുവേണ്ടി പ്രചാരണം നടത്തുകയാണ്. എന്നെക്കുറിച്ച് പറഞ്ഞവർ എതിരാളികളാണെങ്കിൽ പോലും വിമർശനത്തിന് ഒരു മാനദണ്ഡം ഉണ്ടായിരിക്കണം. -എന്നാണ് ജയശ്രീ വിവാദത്തിൽ പ്രതികരിച്ചത്.
ലജ്ജാകരമാണ് എന്നും ഇത് ബി.ജെ.പിയുടെ രാഷ്ട്രീയമാണ് എന്നുമാണ് വസന്തറാവു ദേശ്മുഖിന്റെ എക്‌സ് വിഡിയോ പങ്കുവെച്ച്ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ കുറിച്ചത്. ഈ അഭിപ്രായം ഇത് അംഗീകരിക്കണോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പരാമർശത്തെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും വസന്തറാവു ദേശ്മുഖിനെതിരെ കർശന നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
പൊലീസ് ഉചിതമായ നടപടികൾ സ്വീകരിക്കണം. ജയശ്രീയുടെ പിതാവുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവർ ഞങ്ങളുടെ മകളെ പോലെയാണ്. ഇത്തരം അധിക്ഷേപങ്ങൾ പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും ബവൻകുലെ പറഞ്ഞു. ദേശ്മുഖ് ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.