മുൻ ബി.ജെ.പി നേതാവിെൻറ ഫീസ്റ്റിന് ബീഫും ‘ബിച്ചിയും’
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കന്നുകാലി കടത്ത് നിയന്ത്രണ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ബി.ജെ.പി നേതാവ് ബീഫ് ഫെസ്റ്റിവലുമായി രംഗത്ത്. മേഘാലയ ഗരോഹില്‍സിൽ നിന്നുള്ള മുൻ ബി.ജെ.പി നേതാവ് ബെര്‍ണാര്‍ഡ് എൻ. മരാക്ക് ആണ് ബീഫ് ഫെസ്റ്റ് നടത്താനൊരുങ്ങത്. ശനിയാഴ്ച വൈകിട്ട് മേഘാലയയിലെ തുറയിലാണ് ബീഫ് ഫെസ്റ്റ് നടത്തുന്നത്. പരിപാടിയിലേക്ക് 2000ലധികം പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.
ബി.ജെ.പി വിട്ട നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും ബീഫ് ഫെസ്റ്റിൽ പെങ്കടുക്കും. ബീഫും ബിച്ചി എന്ന ലോക്കൽ മദ്യവും പാട്ടും നൃത്തവുമായി വൈകിട്ട് അഞ്ചര മുതൽ രാത്രി വരെ ഫെസ്റ്റ് നടക്കുമെന്നും അയൽ ജില്ലകളിൽ നിന്നുള്ളവരെയും പ്രതീക്ഷിക്കുന്നതായും ബെർണാർഡ് പറഞ്ഞു.
‘‘ഹിന്ദുത്വ പ്രത്യയശസ്ത്രം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മാംസാഹാരം കഴിക്കുന്നത് ഞങ്ങളുടെ സംസ്കാരത്തിെൻറ ഭാഗമാണ് ആഹാര സംസ്കാരത്തിന് എതിരായ കടന്നുകയറ്റം പ്രതിഷേധർഹമാണ്’’–ബെർണാർഡ് മരാക്ക് വ്യക്തമാക്കി.
കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് നോർത്ത് ഗാരോ ഹിൽസ് ജില്ലാ പ്രസിഡൻറ് ബച്ചു സി മരാക്കും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. കൂടാതെ പ്രദേശത്തെ 5000ത്തോളം പ്രവർത്തകരും ബി.ജെ.പി വിട്ടിരുന്നു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണം നടത്തുന്നത്. ഗോത്രവിഭാഗമായ ഗരോസ് വംശക്കാരാണ് ഇവിടെ കൂടുതല്‍. പോത്തിറച്ചി പ്രധാന ഭക്ഷണ വിഭവമാക്കിയ തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിെൻറ കശാപ്പ് നിയന്ത്രണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബെര്‍ണാഡ് മരാക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.