Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സർക്കാർ...

മോദി സർക്കാർ മുതലാളിമാരുടേത്; രാജ്യത്തെ തകർത്തു- മായാവതി

text_fields
bookmark_border
മോദി സർക്കാർ മുതലാളിമാരുടേത്; രാജ്യത്തെ തകർത്തു- മായാവതി
cancel

ലഖ്​നോ: ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ പിന്തുടരുന്നത്​ കോൺഗ്രസി​​​െൻറ അതേ പാതയെന്ന്​ ബി.എസ്​.പി അധ്യക് ഷ മായാവതി. കേന്ദ്രസർക്കാറി​​​െൻറ തെറ്റായ നയങ്ങൾ രാജ്യത്തെ ക്രമസമാധാനം തകർത്തുവെന്നും മായാവതി വിമർശിച്ചു.

മുതലാളിമാർക്ക്​ വേണ്ടിയാണ്​ മോദി സർക്കാർ പ്രവർത്തിക്കുന്നത്​. തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിങ്ങനെയുള് ള പ്രശ്‌നങ്ങളുമായി രാജ്യം കഷ്ടപ്പെടുകയാണ്​. ഇൗ അവസരത്തിൽ എൻ‌.ആർ‌.സിയും എൻ‌.പി‌.ആറും നടപ്പാക്കുകമെന്ന ബി.ജെ.പിയുടെ ധാർഷ്ട്യം അവസാനിപ്പിക്കണം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളി​ലെയും ബി.ജെ.പി സർക്കാറുകൾ പാവങ്ങൾക്ക്​ എതിരെയാണ്​ പ്രവർത്തിക്കുന്നത്​. ജനങ്ങൾക്കിടയിൽ അസ്വസ്ഥതയും തൊഴിലില്ലായ്​മയും വ്യാപിക്കുക മാത്രമാണ്​ ബി.ജെ.പി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.

ബി.ജെ.പി സർക്കാർ രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടി അധികാരം ദുർവിനിയോഗം ചെയ്യുകയാണ്​. സർക്കാർ സ്വീകരിച്ച തെറ്റായ നയങ്ങൾ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകർക്കുന്നതാണെന്നും മായാവതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യു.പി പൊലീസ്​ നടപടിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. യോഗി ആദിത്യനാഥ്​ പാർട്ടി രാഷ്​ട്രീയത്തിലുള്ള ശ്രദ്ധ കുറച്ച്​ സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തണമെന്നും മായാവതി നേരത്തെ വിമർശിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawaticongress partycentral govtindia newsBJPCAA protest
News Summary - BJP led Central govt is also following the path of Congress party -Mayawati- India news
Next Story