Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓം ബിർളക്ക് രണ്ടാമൂഴം?...

ഓം ബിർളക്ക് രണ്ടാമൂഴം? ലോക്സഭ സ്പീക്കർ സ്ഥാനം ബി.ജെ.പി നിലനിർത്തും, ടി.ഡി.പിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം

text_fields
bookmark_border
modi naidu
cancel

ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിൽ ലോക്‌സഭാ സ്പീക്കർ സ്ഥാനം ബി.ജെ.പി നിലനിർത്തുമെന്നും നിലവിലെ സ്പീക്കർ ഓം ബിർള സ്ഥാനത്ത് തുടർന്നേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ലോക്സഭ അധ്യക്ഷൻ ആരാകുമെന്നത് സംബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സഖ്യകക്ഷികൾ അംഗീകരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്ന ജൂൺ 24ന് മുന്നോടിയായി, സ്പീക്കറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്താൻ എൻ.ഡി.എ സഖ്യകക്ഷികളുടെ നിർണായക യോഗം ഈ ആഴ്ച നടക്കും.

"എൻ.ഡി.എ യോഗത്തിന് ശേഷം എല്ലാം വ്യക്തമാകും. സഖ്യകക്ഷികൾക്ക് സ്വീകാര്യനായ സ്പീക്കറെ തെരഞ്ഞെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം”- മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. ആരാവും സ്പീക്കറെന്ന് അന്തിമ പ്രഖ്യാപനം പ്രധാനമന്ത്രി ജൂൺ 26ന് നടത്തുമെന്നും നേതാവ് കൂട്ടിച്ചേർത്തു.

സ്പീക്കർ പദവി സംബന്ധിച്ച തീരുമാനത്തിലെത്താൻ എൻ.ഡി.എ യോഗം ജൂൺ 20ന് നടന്നേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്പീക്കർ സ്ഥാനത്തിന് നേരത്തെ അവകാശവാദമുന്നയിച്ച സഖ്യകക്ഷിയായ ടി.ഡി.പിയെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകി അനുനയിപ്പിക്കാനാണ് ബി.ജെ.പി നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TDPLok sabha speakerBJPOm Brila
News Summary - BJP likely to retain speaker, TDP might get deputy speaker post
Next Story