ബൂത്ത് പ്രവർത്തകൻ മുതൽ ദേശീയ നേതൃത്വം വരെ: തെരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ വാട്സ്ആപ് ചങ്ങല
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആശയവിനിമയം ശക്തമാക്കാൻ, ബൂത്ത ് പ്രവർത്തകർ മുതൽ ദേശീയ നേതൃത്വം വരെയുള്ളവരെ ഒറ്റ കണ്ണിയാക്കി വാട്സ്ആപ് ഗ്രൂപ ് തയാറാക്കാൻ ബി.ജെ.പി.
പാർട്ടി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ സംബന്ധിച്ച, ഡൽഹ ിയിലെ ബി.ജെ.പി ബൂത്ത് ചുമതലക്കാരുടെ പ്രത്യേക സമ്മേളനത്തിലാണ് ഇക്കാര്യം പ്രവർത്തകരെ അറിയിച്ചത്.
‘‘പന്ന പ്രമുഖ് (ബൂത്ത്തല പ്രവർത്തകൻ) മുതൽ ദേശീയ നേതൃത്വം വരെയുള്ള സംഘടനാതലങ്ങളെ ജനുവരിയോടെ ഒരുകൂട്ടം വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ബന്ധിപ്പിക്കാനാണ് തീരുമാനം.’’ -സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാംലാൽ സമ്മേളനത്തിൽ വിശദീകരിച്ചു.
വോട്ടർപ്പട്ടികയിൽ പേരുള്ളവരുമായി പന്നപ്രമുഖ് ബന്ധം പുലർത്തണം. കൂടാതെ, ബി.ജെ.പിയെ പിന്തുണക്കാത്ത 10 കുടുംബങ്ങളെ ആഴ്ചയിൽ ഒരു തവണയെങ്കിലും ചെന്നു കാണണമെന്നും പാർട്ടിക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിക്കണമെന്നും നിർദേശിച്ചു.
‘‘ഇങ്ങനെ 10 വീതം കുടുംബങ്ങളെ കാണുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിനകം ഡൽഹിയിലെ 25 ലക്ഷം പുതിയ കുടുംബങ്ങളിൽ നമ്മുടെ സന്ദേശമെത്തും’’ -രാംലാൽ പറഞ്ഞു. ഒാരോ പ്രദേശത്തെയും സ്വാധീനമുള്ള വ്യക്തികളുടെ പട്ടിക നൽകണമെന്നും സമീപ കാല തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പരാജയത്തിെൻറ കാരണം വിശകലനം ചെയ്യണമെന്നും നിർദേശമുണ്ട്. ഡൽഹിയിൽ എതിരാളികളായ ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.