Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right50 ശതമാനത്തിനുമേൽ...

50 ശതമാനത്തിനുമേൽ വോട്ടുള്ള 46 സീറ്റുകൾ നഷ്ടപ്പെട്ട് ബി.ജെ.പി

text_fields
bookmark_border
50 ശതമാനത്തിനുമേൽ വോട്ടുള്ള 46 സീറ്റുകൾ നഷ്ടപ്പെട്ട് ബി.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് ല​ഭി​ച്ച 46 സീ​റ്റു​ക​ൾ ബി.​ജെ.​പി​ക്ക് ഇ​ക്കു​റി ന​ഷ്ട​മാ​യി. രാ​ജ്യ​ത്താ​കെ 224 സീ​റ്റു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ത​വ​ണ 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ വോ​ട്ട് നേ​ടി പാ​ർ​ട്ടി വി​ജ​യി​ച്ച​ത്. ഇ​തി​ൽ 29 സീ​റ്റ് കോ​ൺ​ഗ്ര​സും ഒ​മ്പ​ത് സീ​റ്റ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും നാ​ല് സീ​റ്റ് ശ​ര​ത് പ​വാ​റി​ന്റെ എ​ൻ.​സി.​പി​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പ​കു​തി​യി​ല​ധി​കം വോ​ട്ടു​ക​ൾ ല​ഭി​ച്ച​തി​നാ​ൽ, 224 സീ​റ്റി​ൽ ബി.​ജെ.​പി ആ​ധി​പ​ത്യം സ്ഥാ​പി​ച്ചെ​ന്നും ഇ​നി ന​ഷ്ട​മാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും 10 വീ​ത​വും രാ​ജ​സ്ഥാ​നി​ൽ ഒ​മ്പ​ത് സീ​റ്റു​ക​ളു​മാ​ണ് ബി.​ജെ.​പി​യി​ൽ​നി​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ പിടിച്ചെടുത്തത്. കൂ​ടാ​തെ, 50 ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ൽ വോ​ട്ട് നേ​ടി​യ ഡ​ൽ​ഹി​യി​ലെ ഏ​ഴ് സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും മാ​ർ​ജി​ൻ കു​റ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് സാ​ധി​ച്ചു. ഹ​രി​യാ​ന​യി​ലെ സി​ർ​സ മ​ണ്ഡ​ല​ത്തി​ൽ 2019ൽ ​മൂ​ന്ന് ല​ക്ഷം വോ​ട്ടു​ക​ൾ​ക്കാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​ത്. ഇ​ക്കു​റി കോ​ൺ​ഗ്ര​സ് നേ​താ​വ് കു​മാ​രി ശെ​ൽ​ജ ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ച​ത് 2.6 ല​ക്ഷം വോ​ട്ടു​ക​ൾ​ക്കാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteBJPLok Sabha Elections 2024
News Summary - BJP lost 46 seats with more than 50 percent votes
Next Story