Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ ഗോവധ...

തമിഴ്​നാട്ടിൽ ഗോവധ നിരോധനം നടപ്പാക്കുമെന്ന്​​ ബി.ജെ.പി പ്രകടനപത്രിക; പണി പാള​ുമോ എന്ന ആശങ്കയിൽ അണ്ണാ ഡി.എം.കെ

text_fields
bookmark_border
തമിഴ്​നാട്ടിൽ ഗോവധ നിരോധനം നടപ്പാക്കുമെന്ന്​​ ബി.ജെ.പി പ്രകടനപത്രിക;  പണി പാള​ുമോ എന്ന ആശങ്കയിൽ അണ്ണാ ഡി.എം.കെ
cancel

ചെന്നൈ: തമിഴ്​നാട്ടിൽ​ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക. കേരളമുൾപ്പെടെ അയൽസംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും പ്രകടനപത്രികയിലുണ്ട്​. കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി പ്രകാശനം ചെയ്​ത ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വിവാദ വാഗ്​ദാനങ്ങൾ കാരണം ന്യൂനപക്ഷങ്ങൾ കൂട്ടമായി മുന്നണിയോട്​ അകലുമോ എന്ന ആശങ്കയിലാണ്​ എ.ഐ.എ.ഡി.എം.കെ.

നിർബന്ധിത മതപരിവർത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരും. ഹൈന്ദവ ക്ഷേത്രങ്ങൾ ആചാര്യന്മാരും സന്യാസിമാരും ഉൾപ്പെട്ട പ്രത്യേക ബോർഡി​െൻറ നിയന്ത്രണത്തിലാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച്​ ഗോശാല സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ പൂജാരിമാർക്ക്​ മാസാന്തം 5000 രൂപ നൽകും തുടങ്ങിയ വാഗ്​ദാനങ്ങളും ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്​.

ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട്​ ബി.ജെ.പിയുടെ നേതൃത്വത്തിൽ വിവിധ നീക്കങ്ങൾ ഈയിടെ തമിഴ്​നാട്ടിൽ നടന്നിരുന്നു. മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്​ 'വേൽയാത്ര' സംഘടിപ്പിച്ചായിരുന്നു തുടക്കം.

എന്നാൽ, ദ്രാവിഡ കക്ഷികൾക്ക്​ ശക്​തമായ സ്വാധീനമുള്ള തമിഴ്​നാട്ടിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വക്ക്​ എത്ര സ്വീകാര്യത കിട്ടുമെന്ന്​ കാത്തിരുന്ന്​ കാണണം. ആ പരീക്ഷണം കൂടിയാണ്​ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തമിഴ്​നാട്ടിൽ നടത്തുന്നത്​. തീവ്ര ഹിന്ദുത്വ ആശയങ്ങളും ധ്രുവീകരണ നീക്കങ്ങളും തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്‍റെ ഭാഗമാക്കുന്നത്​ ഈ ലക്ഷ്യത്തോടെയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - BJP manifesto calls for ban on cow slaughter in Tamil Nadu
Next Story