ഗോവയിൽ ഭരണപ്രതിസന്ധി നേരിടാൻ ഉപമുഖ്യമന്ത്രിയെ നിയമിക്കുമെന്ന് സൂചന
text_fieldsന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലിരിക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീകർക്ക് പകരം ഉപമുഖ്യമന്ത്രിയെ നിയമിച്ച് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി നേരിടാൻ ബി.ജെ.പിയുടെ ശ്രമം. പ്രതിപക്ഷം ഭരണത്തിന് അവകാശം ഉന്നയിച്ച പശ്ചാത്തലത്തിൽ എത്രയും പെെട്ടന്ന് നടപ്പിലാക്കാവുന്ന പരിഹാരം കണ്ടെത്താനാണ് േനതാക്കൾ ശ്രമിക്കുന്നത്.
നേരത്തെ പരീകർ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നായിരുന്നു സഖ്യകക്ഷികൾ ആവശ്യപ്പെട്ടത്. എന്നാൽ ഭരണസ്തംഭനം ചൂണ്ടിക്കാട്ടി സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാർട്ടി (എം.ജി.പി) മുഖ്യമന്ത്രി പദവിക്ക് നടത്തിയ ശ്രമമാണ് ഗോവയിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്. സഭയിലെ മുതിർന്ന അംഗത്തെ മുഖ്യനാക്കണമെന്നാണ് എം.ജി.പിയുടെ ആവശ്യം. എന്നാൽ പുതിയ മുഖ്യമന്ത്രിയെ നിയമിച്ചാൽ സഭയിൽ വീണ്ടും വിശ്വാസവോട്ട് തേടേണ്ടി വരും. അത് ബി.ജെ.,പിയുടെ നിലവിലെ അവസ്ഥയിൽ വൻ വെല്ലുവിളിയായതിനാൽ ഉപമുഖ്യമന്ത്രിയെ നിയമിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമം.
സഖ്യകക്ഷജികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് സൂചന. ഭരണപ്രതിസന്ധി കണക്കിലെടുത്ത് പരീകർ സർക്കാറിനെ പിരിച്ചുവിട്ട് തങ്ങളെ ക്ഷണിക്കണമെന്ന് 16 കോൺഗ്രസ് എം.എൽ.എമാർ ഗവർണർ മൃദുല സിൻഹയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.