Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാക്കൾ കോഴ...

ബി.ജെ.പി നേതാക്കൾ കോഴ വാങ്ങി ഹിന്ദുക്കളെ ഉദ്ധരിക്കുന്നു -എം.ബി രാജേഷ് 

text_fields
bookmark_border
ബി.ജെ.പി നേതാക്കൾ കോഴ വാങ്ങി ഹിന്ദുക്കളെ ഉദ്ധരിക്കുന്നു -എം.ബി രാജേഷ് 
cancel

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം നേടി കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി എം.ബി രാജേഷ് എം.പി. കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്‍റെ കിടാങ്ങളെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ രാജേഷ് ആരോപിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സംഘികളെയാരേയും കാണുന്നില്ലല്ലോ ഇന്ന്. അതിർത്തിയിലെ കാവൽ നിർത്തി ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യസ്നേഹികൾ. രാജ്യദ്രോഹികൾക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്‍റെ കിടാങ്ങൾ. 

കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്‍റെ സഹായം തേടിയത്. എന്നിട്ടും സംഘികൾ മുസ് ലിം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ !! പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതരന്മാർ നാട്ടിൽ? അടുത്ത ദിവസങ്ങളിൽ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാൽ സംഘികളെ കുറ്റപ്പെടുത്തരുത്. അവർക്ക് വേറെ വഴിയില്ലാത്തോണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala bjpmb rajeshmalayalam newsbjp medical college scam
News Summary - bjp medical college scam: mb rajesh attack to bjp leaders -kerala news
Next Story